അവർ എനിക്ക് വിക്ടോറിയ രാജ്ഞിയെ പോലെയാണ്; ഒരു കാര്യം ആഗ്രഹിച്ചാൽ അവർക്കത് വേണം; ജയലളിതയെ കുറിച്ച് തുറന്ന് പറഞ്ഞ് കുട്ടി പത്മിനി

226

തമിഴ്‌നാടിന് ഒരു തലൈവിയുണ്ടെങ്കിൽ അമ്മയുണ്ടെങ്കിൽ അത് ജയലളിതയാണ്. തന്റെ അഭിനയ കാലഘട്ടം മുതൽ മരിച്ച് വീഴുന്നത് വരെ അവർ തമിഴ്‌നാടിന് വേണ്ടി ചെയ്ത കാര്യങ്ങളൊക്കെ തന്നെയും സ്മരിക്കപ്പെടും എന്നു തന്നെയാണ് ദവിദഗ്ദർ പറയുന്നത്. സിനിമയിലുള്ള തന്റെ വളർച്ച ഉപേക്ഷിച്ചാണ് ജയലളിത രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തന്റെ ജീവിതത്തിലും, രാഷ്ട്രീയത്തിലും എന്തിന് സിനിമകളിൽ വരെയും സാക്ഷാൽ എം.ജി ആറിന്റെ പിന്തുണ നേടിയ താരമായിരുന്നു ജയലളിത.

ഒരു സമയത്ത് എംജിആറിന്റെ എല്ലാമെല്ലാമായിരുന്നു ജയലളിത എന്നാണ് കിംവദന്തികൾ പരന്നത്. ഇപ്പോഴിതാ ജയലളിതയെ കുറിച്ച് തുറന്ന പറഞ്ഞിരിക്കുകയാണ് നടി കുട്ടി പത്മിനി. ഇന്ത്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. ജയലളിത വിക്ടോറിയ രാഞ്ജിയെ പോലെയാണെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;’ജയലളിത എന്നാൽ എനിക്ക് വിക്ടോറിയ രാഞ്ജിയെപോലെയാണ്. അവരുടെ രണ്ടാമത്തെ സിനിമ മുതലാണ് ഞാൻ പരിചയത്തിലായത്. ബാലതാരമായാണ് ഞാൻ ആ സമയത്ത് അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. എനിക്ക കഥ പറഞ്ഞു തരുന്നത് അവരായിരുന്നു. ഇംഗ്ലീഷിൽ നീ കഥ കേൾക്കാൻ തയ്യാറാവുകയാണെങ്കിൽ മാത്രം ഞാൻ കഥ പറഞ്ഞു തരാം എന്നാണ് അക്ക പറയാറുള്ളത്. അവർക്ക് വളരെ ഡിസിപ്ലീൻ ആയിരുന്നു.

Advertisements

Also Read
അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരം; ഐസിയു വിൽ തന്നെയാണ്; കുറിപ്പുമായി കുട്ടിക്കൽ ജയചന്ദ്രൻ

ജയലളിതക്ക് ഒരു സംവിധായകയുടെ മനസ്സ് ഉണ്ടായിരുന്നു. സഹസംവിധായകരോട് ചിലപ്പോൾ അവർ സജ്ജഷൻസ് ഒക്കെ കൊടുക്കാറുണ്ട്. റിഹേഴ്‌സൽ ഇല്ലാതെ അഭിനയിക്കുന്നത് അവർ മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എനിക്കും അവർക്കും ഇഷ്ടം ചോക്ലേറ്റ് ആണ്. അക്ക മുഖ്യമന്ത്രിയായപ്പോൾ ഞാൻ അവരെ കാണാൻ പോയിരുന്നു. അന്ന് എനിക്ക് അവർ സമ്മാനമായി തന്നത് ചോക്ലേറ്റാണ്. ഒരിക്കൽ അവർക്കും, നടി ജമുനക്കും തമ്മിൽ പ്രശ്‌നമുണ്ടായി.ഒരു തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയമാണ്. അതിൽ രണ്ട് പേരുണ്ട്. ജമുനയും, ജയലളിതയും.

ജയലളിതക്ക് റിഹേഴ്‌സൽ വേണ്ട എന്ന് ഢാൻ പറഞ്ഞിരുന്നല്ലോ, പക്ഷെ ജമുനക്ക് റിഹേഴ്‌സൽ നിർബന്ധമായിരുന്നു. ഇത് ശരിയാവില്ല എന്നാണ് ജമുന പറഞ്ഞത്. മറുവശത്തുള്ള ആർട്ടിസ്റ്റ് ഡയലോഗ് പറഞ്ഞാൽ ആണ് എവിടെ നിർത്തണമെന്ന് തനിക്ക് അറിയുള്ളു എന്ന് ജമുന പറയുന്നുണ്ട്. പക്ഷെ ജയളിത സമ്മതിക്കാത്തത് കൊണ്ട് അക്കക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞ് അവർ ദേഷ്യപ്പെട്ട് പോയി. സംവിധായകൻ അക്കയോട് വന്ന് സംസാരിച്ചു. അന്ന് അക്ക പറഞ്ഞത്, എനിക്ക് ഇത്തരം താര ജാഡകളൊന്നു അറിയില്ല. ഞാൻ ഈ സിനിമ ചെയ്യാമെന്ന് വാക്ക് നല്കിയിട്ടുണ്ട്. അഭിനയിക്കാൻ ഞാൻ തയ്യാറാണ്. അത് പറഞ്ഞ് അവർ മേക്കപ്പ് റൂമിലേക്ക് പോയി.

Also Read
പ്രോഗ്രാം മോശമായി; വിനീത് ഓടി രക്ഷപ്പെട്ടു; പ്രചരിക്കുന്ന കഥകളൊന്നുമല്ല ശരി; കുറ്റപ്പെടുത്തേണ്ടത് സംഘാടകരെയാണ്; വെളിപ്പെടുത്തൽ

എന്തായാലും അവർ തമ്മിലുള്ള തല്ല് എല്ലായിടത്തും പരന്നു. അന്നത്തെ ഷൂട്ടിങ്ങ് പിൻവലിച്ചു. അവസാനം എൻടി രാമറാവുവിന് പ്രശ്‌നത്തിൽ ഇടപെടേണ്ടി വന്നു. അവസാനം രണ്ട് പേരെയും സമാധാനിപ്പിച്ച് അദ്ദേഹം സീനെടുത്തു. ജയളിത ഒരു കാര്യം ആഗ്രഹിച്ചാൽ ആഗ്രഹിച്ച പോലെ തന്നെയാണ്. അത് മാറ്റാൻ പറ്റില്ല. മത്സരത്തിൽ വിജയിക്കണമെന്ന ആഗ്രഹം അവർക്കുണ്ട്. അതിനേ വേണ്ടി എത്രമാത്രം ശ്രമിക്കണോ അവർ അത് ചെയ്യുമായിരുന്നെന്നും കുട്ടി പത്മിനി വ്യക്തമാക്കുന്നുണ്ട്.

Advertisement