കുളപ്പുള്ളി ലീല മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് . മലയാള സിനിമയില്‍ വര്‍ഷങ്ങളായി സജീവ സാന്നിധ്യമായ നടിയാണ് കുളപ്പുള്ളി ലീല. നാടക രംഗത്ത് നിന്നും സിനിമയിലെത്തിയ താരം കൂടിയാണ് കുളപ്പിള്ളി ലീല. സ്വത സിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ കുളപ്പുള്ളി ലീലയ്ക്ക് വേഗം സാധിച്ചിരുന്നു.
1998ല്‍ അയാള്‍ കഥയെഴുതുകയാണ് എന്ന മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കൂടിയാണ് ലീല സിനിമയിലേക്ക് എത്തിയത്. പിന്നീട് സൂത്രധാരന്‍, കസ്തൂരിമാന്‍, ബെസ്റ്റ് ആക്ടര്‍, താന്തോന്നി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ചെറുതും വലുതമായ വേഷങ്ങളിലൂടെ സൂപ്പര്‍താര ചിത്രങ്ങളില്‍ ഒടക്കം ഒട്ടുമിക്ക മലയാള സിനിമകളിലും കുളപ്പുളി ലീല സ്ഥിരം സാന്നിധ്യമാണ്. അമ്മയായും അമ്മായിയമ്മയായും കുശുമ്പി സ്ത്രീയായും വഴക്കാളി സ്ത്രീയായും ഒക്കെ മികച്ച പെര്‍ഫോമന്‍സ് ആണ് കുളപ്പുള്ളി ലീല കാഴ്ച വെയ്ക്കുന്നത്.
മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലും നടി അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത് നായികനായി എത്തിയ അണ്ണാത്തേയിലും ലീല അഭിനയിച്ചിട്ടുണ്ട്. കീര്‍ത്തി സുരേഷും നയന്‍താരയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. അണ്ണാത്തേ പുറത്തിറങ്ങിയതിന് പിന്നാലെ കുളപ്പുള്ളി കൗമുദി മൂവീസിന് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
രണ്ടു സൂപ്പര്‍ നായികമാരായ നയന്‍താരയും കീര്‍ത്തി സുരേഷും തന്നോട് കാണിച്ച സ്‌നേഹത്തെക്കുറിച്ചായിരുന്നു ലീല അഭിമുഖത്തില്‍ പറഞ്ഞത്. കീര്‍ത്തിയും നയന്‍താരയും തന്നോട് സംസാരിക്കുമായിരുന്നുവെന്നും എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്ന് പറഞ്ഞിരുന്നുവെന്നും കുളപ്പുള്ളി ലീല പറയുന്നു.
അണ്ണാത്തേയില്‍ ലീലയക്ക് നയന്‍താരയുമായി കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നു. നയന്‍താരയ്‌ക്കൊപ്പം ഐറ എന്ന ചിത്രത്തിലാണ് അഭിനയിച്ചതെന്നും അവിടെ വച്ചാണ് താരത്തെ പരിചയപ്പെട്ടതെന്നും വളരെ നല്ല പെരുമാറ്റമായിരുന്നു നടിയുടേതെന്നും ലീല പറയുന്നു.
അണ്ണാത്തേയുടെ ലൊക്കേഷനുകളില്‍ വെച്ച് കീര്‍ത്തിയും നയന്‍താരയും നല്ലരീതിയില്‍ സംസാരിച്ചിരുന്നുവെന്നും ചേച്ചിയ്ക്ക് എന്ത് വേണമെങ്കിലും പറയാമെന്ന് പറഞ്ഞിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു. പക്ഷേ ഇക്കാര്യം വേറെ ആരോടും പറയേണ്ടെന്നും എന്ത് അസൗകര്യം ഉണ്ടെങ്കിലും പറയണം എന്നൊക്കെ ഇരുവരും തന്നാട് പറഞ്ഞിരുന്നുവെന്നും ലീല പറയുന്നു.