കിടിലന്‍ വേഷങ്ങളുമായി തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് മുന്‍നിര നായകമാരില്‍ ഒരാളായി തിളങ്ങി നിന്നിരുന്ന താര സുന്ദരിയായാണ് നടി കിരണ്‍ റാത്തോഡ്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള കിരണിന് ആരാധകരും ഏറെയാണ്.
ബാല്‍ ബ്രഹ്മചാരി എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്‍ഡ് ഡയറക്ടറായിട്ടാണ് കിരണ്‍ സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് കിരണ്‍ സിനിമയില്‍ എത്തുന്നത്. ഗ്ലാമറസ് വേഷങ്ങളിാണ് കിരണ്‍ അധികവും അവതരിപ്പിച്ചത്. രാജസ്ഥാനിലാണ് താരത്തിന്റെ ജനനം. രണ്ടായിരത്തി ഒന്നില്‍ പുറത്തിറങ്ങിയ യാദേന്‍ ആണ് കിരണ്‍ റാത്തോഡിന്റെ ആദ്യ സിനിമ.
ഗ്ലാമറസ് രംഗങ്ങള്‍ അവതരിപ്പിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരവുമായിരുന്നു കിരണ്‍. കഴിവും സൗന്ദര്യവും കൊണ്ട് താരം സൗത്ത് ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് നടിയായി മാറുകയായിരുന്നു. കമല്‍ ഹാസന് മോഹന്‍ലാല്‍ വിക്രം അടക്കമുള്ള തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് കിരണ്‍.
മ്യൂസിക്ക് വീഡിയോ കളില്‍ കൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്.തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ചിയ്യാന്‍ വിക്രത്തിന്റെ നായികയായി ജെമിനി എന്ന സിനിമയില്‍ അഭിനയച്ചതോടെ ആണ് താരം തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയത്. ഹിറ്റ്മേക്കര് ഷാജി കൈലാസ് ഒരുക്കിയ താണ്ഡവം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് കിരണ്‍ മലയാള സിനിമയില്‍ എത്തിയത്.
ഇപ്പോഴിതാ സിനിമയില്‍ അവസരം കുറഞ്ഞതോടെ പുതിയ ഒരു ജോലി കണ്ടെത്തിയിരിക്കുകയാണ് കിരണ്‍. സ്വന്തമായി പുതിയൊരു വെബ്സൈറ്റ് ഉണ്ടാക്കി അതില്‍ തന്റെ ഹോട്ട് ചിത്രങ്ങളും വീഡിയോകളും വില്ക്കാന് വെച്ചിരിക്കുകയാണ് കിരണ്‍.
സിനിമയില്‍ അവസരം കുറഞ്ഞതിന് പിന്നാലെ വരുമാനം നിലക്കുകയും സാമ്പത്തികമായി തകരുകയും ചെയ്തതോടെയാണ് കിരണ്‍ ഈ പുതിയ ജോലിയിലേക്ക് എത്തിയത്. പ്രൈവറ്റ് വീഡിയോ കോളുകളും ചാറ്റും ലഭ്യമാണ്. ഓഡിയോ കോളിന് മിനിറ്റിന് പതിനായിരം രൂപയാണ് ചാര്‍ജെന്നും വീഡിയോ കോളിന് ഒരു മിനിറ്റിന് ആയിരം രൂപയാണെന്നും കിരണ്‍ പറയുന്നു.
സംഭവം സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. കിരണിനെ വിമര്‍ശിച്ച് നികവധി പേരാണ് രംഗത്തെത്തിയത്. ഇതിന് മറുപടിയുമായി താരവും എത്തിയിരുന്നു. തനിക്കും ജീവിക്കണം എന്നും ഒരിക്കലും ഇത് തെറ്റായ ജോലി അല്ലെന്നുമായിരുന്നു കിരണിന്റെ മറുപടി. പുതിയ ജോലിയിലൂടെ ലക്ഷങ്ങളാണ് കിരണ്‍ സമ്പാദിക്കുന്നത്.