സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് സംസാരിക്കുന്നു, എന്നിട്ടും ആളുകള്‍ അത്തരം സിനിമകള്‍ കാണുന്നു; അനിമലിനെതിരെ ഖുശ്ബു

44

ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റ് ചിത്രം അനിമലിനെതിരെ നടി ഖുശ്ബു സുന്ദര്‍ രംഗത്ത്. സിനിമ കാണരുതെന്ന് തന്റെ പെണ്‍മക്കള്‍ മുന്നറിയിപ്പ് നല്‍കിയതായി ഖുശ്ബു പറഞ്ഞു. അനിമല്‍ താന്‍ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഖുശ്ബു സംഭാഷണം ആരംഭിച്ചത്. 

ദേശീയ വനിതാ കമ്മീഷന്‍ അംഗമെന്ന നിലയില്‍, പീഡനം, വൈവാഹിക ബലാത്സംഗം, മുത്തലാഖ് തുടങ്ങിയ നിരവധി കേസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അനിമല്‍ പോലുള്ള സ്ത്രീവിരുദ്ധ സിനിമകള്‍ വരുന്നതും. അവ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷന്‍ ചിത്രങ്ങളിലൊന്നായി മാറുന്നതും അത് വിജയിപ്പിക്കുന്ന ആളുകളുടെ മാനസികാവസ്ഥ കാരണമാണ്. അതിനെക്കുറിച്ച് നാം ചിന്തിക്കണം.

Advertisements

സിനിമ സംവിധാനം ചെയ്ത സന്ദീപിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല പകരം അത് കണ്ട ആളുകളുടെ ഉത്തരവാദിത്തമാണ് അതെന്ന് ഖുശ്ബു പറഞ്ഞു. ”കബീര്‍ സിങ്ങും അര്‍ജുന്‍ റെഡ്ഡിയുമെല്ലാം പ്രശ്‌നമുള്ള ചിക്രങ്ങളാണ്. പക്ഷേ, ഞാന്‍ സംവിധായകനെ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹത്തിന്റെ നിലയില്‍ ആലോചിച്ചാല്‍ ചിത്രം വിജയമാണ്. സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് എന്നാണ് അയാളുടെ വാദം. നമ്മള്‍ സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നിട്ടും ആളുകള്‍ അത്തരം സിനിമകള്‍ കാണുന്നു.

എന്റെ പെണ്‍കുട്ടികള്‍ സിനിമ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അതെന്താണെന്നറിയാന്‍ അവര്‍ ആഗ്രഹിച്ചതിനാല്‍ അവര്‍ അത് കണ്ടു. അവര്‍ തിരികെ വന്ന് പറഞ്ഞു, ‘അമ്മ ദയവായി സിനിമ കാണരുത്.’ അത്തരം സിനിമകള്‍ക്ക് ആവര്‍ത്തിച്ചുള്ള പ്രേക്ഷകര്‍ ഉള്ളപ്പോള്‍ നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നത്’ ഖുശ്ബു ചോദിച്ചു.

 

 

Advertisement