പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ച് നമ്മള്‍ എന്താണോ ആകാന്‍ ആഗ്രഹിച്ചത് ആ വഴിയിലൂടെ ഒരുമിച്ച് നടന്ന്; പ്രണയം പറഞ്ഞതിനെ കുറിച്ച് ഖുശ്ബു

62

ആരാധകര്‍ ഏറെയാണ് നടി ഖുശ്ബുവിനും ഭര്‍ത്താവ് സുന്ദര്‍ സിയ്ക്കും. ഇപ്പോഴും തങ്ങളുടെ പ്രണയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ഖുശ്ബു പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സുന്ദര്‍ സി തന്നോട് പ്രണയം തുറന്നു പറഞ്ഞ ദിവസത്തെക്കുറിച്ചാണ് ഖുശ്ബു പറയുന്നത് .

Advertisements

1995 ഫെബ്രുവരി 22 മുതല്‍ 2024 ഫെബ്രുവരി 22 വരെ ഒന്നും മാറിയിട്ടില്ല എന്ന് തലക്കെട്ടോടുകൂടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം രണ്ട് കാലഘട്ടത്തെയും ചിത്രങ്ങളും ഖുശ്ബു പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എനിക്ക് കുറച്ച് വയസ്സായി, നിങ്ങള്‍ക്ക് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ കുറച്ച് നരകളും വന്നതൊഴിച്ചാല്‍ ഒന്നും മാറായിട്ടില്ല. അതേ സ്നേഹം, പരസ്പരമുള്ള ബഹുമാനം, കുറുവുകളെ അംഗീകരിച്ച് പരസ്പരം മനസ്സിലാക്കുന്നത്, പരമാവധി പ്രോത്സാഹിപ്പിയ്ക്കുന്നത്. എല്ലാം അതേ പോലെയുണ്ട്.’

‘പ്രതിസന്ധി ഘട്ടങ്ങളില്‍ ശക്തിയുടെ സ്തംഭം പോലെ രണ്ടുപേരും ഒരുമിച്ച് നില്‍ക്കുന്നത്. പരസ്പരം കൈകള്‍ ചേര്‍ത്ത് പിടിച്ച് നമ്മള്‍ എന്താണോ ആകാന്‍ ആഗ്രഹിച്ചത് ആ വഴിയിലൂടെ ഒരുമിച്ച് നടന്ന്, കുടുംബം കെട്ടിപ്പൊക്കിയത്, നമ്മുടെ കുടുംബം…’

‘നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ട് 29 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. ഒരു ഫോട്ടോയും, ക്യാമറയും, സോഷ്യല്‍ മീഡിയയും ഇല്ലാത്ത കാലത്ത് ഞാന്‍ അത് സ്വീകരിച്ചു. അല്ലെങ്കില്‍, രണ്ടാമതൊന്ന് ആലോചിക്കാതെ, കണ്ണിമ ചിമ്മാതെ അടുത്ത നിമിഷം തന്നെ ഞാന്‍ ആ തീരുമാനം എടുത്തു. ചില സമയങ്ങളില്‍ മികച്ച തീരുമാനങ്ങള്‍ ധൈര്യത്തോടെ എടുക്കും എന്ന് പറയുന്നത് പോലെ, എന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് നിങ്ങള്‍ .

‘എന്റെ നല്ല പാതിയെ പൂര്‍ണ ഹൃദയത്തോടെ ഞാന്‍ സ്നേഹിക്കുന്നു. നിങ്ങളുടെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതാണ് ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും മികച്ച തീരുമാനം. 29 വര്‍ശങ്ങള്‍ക്ക് മുന്‍പ് നിങ്ങളെ എങ്ങനെയാണോ ഞാന്‍ സ്നേഹിച്ചത്, അത് പോലെ തന്നെ ഇന്നും സ്നേഹിക്കുന്നു’ ഖുശ്ബു എഴുതി.

Advertisement