90 കളില്‍ ഖുശ്ബു എന്ന പേര് തരംഗമായിരുന്നു. മഹാരാഷ്ട്രയിലാണ് താരം ജനിച്ചതും, വളര്‍ന്നതും. പക്ഷെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് എത്തിയതോടെ താരം തന്റെ ജീവിതം ചെന്നെയിലേക്ക് പറിച്ചു നട്ടു. ഖുശ്ബുവിനെ കാണാന്‍ വേണ്ടി മാത്രം ആളുകള്‍ സിനിമ കാണുമായിരുന്നു. ഈ ആരാധന ഒടുവില്‍ ഖുശ്ബുവിനായി ഒരു ക്ഷേത്രം തന്നെ നിര്‍മ്മിക്കാന്‍ കാരണമായി.
Also readഎന്റെ പൊന്നെ എന്നാ ലുക്ക് ആണിത്; ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി നടി മഞ്ജു വാര്യര്‍
എപ്പോഴും തന്റെ വിശേഷം പങ്കുവെച്ച് ഖുശ്ബു എത്താറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുന്നത്. മുടി മുറിച്ച് തീര്‍ത്തും വേറൊരു ഗെറ്റപ്പിലുള്ള ഫോട്ടോ ആണ് ഖുശ്ബു പങ്കുവച്ചത്.
‘മാറ്റം അനിവാര്യവും സ്ഥിരവുമാണ്’ എന്ന ക്യാപ്ഷനോടെയാണ് തന്റെ പുതിയ ഹെയര്‍സ്റ്റൈല്‍ ലുക്ക് ഖുശ്ബു പങ്കുവച്ചത്. ഇതിന് താഴെ നിരവധി കമന്റാണ് വരുന്നത്. മോശം കമന്റും വന്നതോടെ സത്യാവസ്ഥ പറഞ്ഞ് താരം രംഗത്തെത്തി.
ഇത് വെറും വിഗ്ഗ് മാത്രമാണ് എന്ന് പറഞ്ഞ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഖുശ്ബു. പുതിയ ലുക്കിന് നിങ്ങള്‍ എല്ലാവരും നല്കിയ പ്രതികരണത്തിനും സ്നേഹ പ്രകടനത്തിനും നന്ദി. എന്നാല്‍ ഞാന്‍ എന്റെ മുടി മുറിച്ചിട്ടില്ല എന്നു പറഞ്ഞുകൊണ്ടാണ് ഖുശ്ബുവിന്റെ പുതിയ പോസ്റ്റ്.
‘എല്ലാവരും കരുതിയത് ഞാന്‍ എന്റെ മുടി വെട്ടിമാറ്റിയെന്നാണ്. ഞാന്‍ മുടി മുറിച്ചു എന്ന ആശങ്കയോടെ ഒരുപാട് സന്ദേശങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ ഇല്ല, ഒരിക്കലും ഞാനത് ചെയ്യില്ല. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം മാത്രമായിരുന്നു അത്. ഞാന്‍ എന്റെ മുടിയില്‍ അതീവ ശ്രദ്ധാലുവാണ്, മാത്രമല്ല മുടി മുറിക്കാനുള്ള ധൈര്യവും എനിക്കില്ല. നിങ്ങളുടെ സ്നേഹത്തിന് നന്ദി. തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക’- എന്നാണ് ഖുശ്ബുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.