തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചു; സന്തോഷം പങ്കുവെച്ച് നടി ഖുശ്ബു

290

90 കളില്‍ ഖുശ്ബു എന്ന പേര് തരംഗമായിരുന്നു. മഹാരാഷ്ട്രയിലാണ് താരം ജനിച്ചതും, വളര്‍ന്നതും. പക്ഷെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് എത്തിയതോടെ താരം തന്റെ ജീവിതം ചെന്നെയിലേക്ക് പറിച്ചു നട്ടു. ഖുശ്ബുവിനെ കാണാന്‍ വേണ്ടി മാത്രം ആളുകള്‍ സിനിമ കാണുമായിരുന്നു. ഈ ആരാധന ഒടുവില്‍ ഖുശ്ബുവിനായി ഒരു ക്ഷേത്രം തന്നെ നിര്‍മ്മിക്കാന്‍ കാരണമായി.

Advertisements

എപ്പോഴും തന്റെ വിശേഷം പങ്കുവെച്ച് ഖുശ്ബു എത്താറുണ്ട്. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ചാണ് താരം എത്തിയത്. തൃശൂര്‍ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തില്‍ നാരീപൂജയില്‍ പങ്കെടുത്ത വിശേഷം ആണ് നടി പങ്കിട്ടത്.

also read
ആ വരവ് ഒന്ന് കാണേണ്ടത് തന്നെ; രജനീകാന്ത് തിരുവനന്തപുരത്ത് , ഓടിയെത്തി ആരാധകര്‍

ഒക്ടോബര്‍ ഒന്നാം തിയതി ആയിരുന്നു പൂജ. ഈ പൂജയില്‍ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമെ ക്ഷണിക്കുള്ളൂ എന്നും തനിക്ക് അതിനുള്ള ഭാഗ്യം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും ഖുശ്ബു കുറിച്ചു . പൂജയുടെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ താരം പങ്കുവച്ചിട്ടുണ്ട്.

‘ദൈവത്തില്‍ നിന്നുള്ള ദിവ്യാനുഗ്രഹം, തൃശൂരിലെ വിഷ്ണുമായ ക്ഷേത്രത്തില്‍ നാരീപൂജ ചെയ്യാന്‍ ക്ഷണിച്ചു. അത് ഭാഗ്യമായി ഞാന്‍ കരുതുകയാണ്. തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് പൂജയില്‍ ക്ഷണിക്കുന്നത്. ദേവി തന്നെ വ്യക്തിയെ തെരഞ്ഞെടുക്കുന്നു എന്നാണ് വിശ്വാസം. ഈ ഒരു ഭാഗ്യം ലഭിച്ചതിലും ഈ ബഹുമതി നല്‍കി അനുഗ്രഹിച്ചതിലും ക്ഷേത്രത്തിലെ എല്ലാവരോടും നന്ദി അറിയിക്കുന്നു. ദിവസവും പ്രാര്‍ത്ഥിക്കുന്ന, നമ്മെ കാത്തുരക്ഷിക്കാന്‍ ഒരു പവര്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും നല്ല കാര്യങ്ങള്‍ കൊണ്ടുവരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ പ്രിയപ്പെട്ടവര്‍ക്കും ലോകത്തിനും സന്തോഷകരവും സമാധാനപൂര്‍വവുമായ കാര്യങ്ങള്‍ നടക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’, എന്നാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത് .

Advertisement