ഹിന്ദി സിനിമയിൽ നിന്നും തെന്നിന്ത്യക്ക് കിട്ടിയ മാണിക്യമാണ് ഖുശ്ബു. മഹാരാഷ്ട്രയിലാണ് താരം ജനിച്ചതും, വളർന്നതും. പക്ഷെ തെന്നിന്ത്യൻ സിനിമാ ലോകത്ത് എത്തിയതോടെ താരം തന്റെ ജീവിതം ചെന്നെയിലേക്ക് പറിച്ചു നട്ടു. 90 കളിൽ ഖുശ്ബു എന്ന പേര് തരംഗമായിരുന്നു. ഖുശ്ബുവിനെ കാണാൻ വേണ്ടി മാത്രം ആളുകൾ സിനിമ കാണുമായിരുന്നു. ഈ ആരാധന ഒടുവിൽ ഖുശ്ബുവിനായി ഒരു ക്ഷേത്രം തന്നെ നിർമ്മിക്കാൻ കാരണമായി.
ചില വിവാദ പരാമർശങ്ങളുടെ പേരിൽ പിൻകാലത്ത് ഈ ക്ഷേത്രം തകർക്കപ്പെട്ടു. നിലവിൽ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് താരം. ബിജെപിക്കു വേണ്ടിയാണ് താരം പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. സിനി ഉലകത്തിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ഭർത്താവായ സംവിധായകൻ സുന്ദർ.സിയെ കുറിച്ച നടി തുറന്ന് പറഞ്ഞിരിക്കുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അദ്ദേഹം കോമഡിയുള്ള, ജോളിയായ സിനിമയെടുക്കും. പക്ഷെ 365 ദിവസവും അദ്ദേഹത്തെ ചുറ്റി അദൃശ്യമായ ഒരു മതിലുണ്ടാവും. അത് തകർക്കാൻ ആർക്കും പറ്റില്ല. അദ്ദേഹം മനസ് വെച്ച് അതിന്റെ കതക് തുറന്ന് ഒരാളെ അകത്ത് കയറ്റുമെന്നല്ലാതെ ആ മതിലിനപ്പുറത്തേക്ക് ആർക്കും എത്താൻ പറ്റില്ല. അദ്ദേഹത്തിന് ആ സ്പേസ് ആവശ്യമാണ്’
ഖുശ് എന്ന് പറഞ്ഞാൽ ആ മതിൽ കുറച്ച് കട്ടിയിലാണെന്നാണ് അർത്ഥം. വൈഫി എന്ന് പറഞ്ഞാൽ എനിക്ക് സംസാരിക്കാം. അദ്ദേഹം സംസാരിക്കുന്നത് കേട്ടാൽ മനസ്സിലാവും. അദ്ദേഹത്തിന് അങ്ങനെയൊരു ലക്ഷ്മണ രേഖയുണ്ട്. വഴക്ക് കൂടി മതിലൊക്കെ തകർത്ത് ഉള്ളിൽ പോവാൻ പറ്റുന്നത് ഞങ്ങളുടെ കുട്ടികൾക്ക് മാത്രമാണ്. അദ്ദേഹം വളരെ ഇമോഷണലായ വ്യക്തിയാണ്. ഒപ്പം തന്നെ പ്രാക്ടിക്കലുമാണ്,’
സുന്ദറിനും മക്കൾക്കും അമ്മയ്ക്കും ഒപ്പമുള്ള ജീവിതം എപ്പോഴും ഇത് പോലെ തുടരണം. അവരെന്റെ കൂടെ എപ്പോഴും ഉണ്ടാവണം. അത് സാധ്യമല്ല. പക്ഷെ ഞാൻ എത്ര ജൻമങ്ങൾ എടുത്താലും അവർ എന്റെ കൂടെ ഉണ്ടാവണമെന്നാണ് തന്റെ ആഗ്രഹമെന്നും ഖുശ്ബു വ്യക്തമാക്കി. സുന്ദർ.സിയെ വിവാഹം കഴിക്കുന്നതിനേക്കാൾ മുന്നെ താരം വിവാഹം കഴിച്ചിരുന്നത് നടൻ പ്രഭുവിനെയായിരുന്നു. ഈ ബന്ധത്തിന് പ്രഭുവിന്റെ കുടുംബത്തിന് എതിർപ്പുണ്ടാവുകയും പിന്നീട് ഇരുവരും പിരിയുകയുമായിരുന്നു. തുടർന്ന് 2000ത്തിലാണ് ഖുശ്ബു സുന്ദറിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കളാണ് താരത്തിനുള്ളത്.