മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.
1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ എത്തിയ സുരേഷ് ഗോപി പിന്നീട് 1986 ല്‍ ഇറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാര്‍’ എന്ന കഥാപാത്രമായാണ് ആരാധകരെ സൃഷ്ടിച്ചത്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തോടെ സൂപ്പര്‍ താരനിരകളുടെ ലിസ്റ്റിലേക്ക് താരം എത്തി.
സിനിമയിലെ ചെറിയ ഇടവേളയ്ക്ക് ശേഷം 2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറികൊണ്ടരിക്കുന്ന പുതിയ സിനിമ.
Also Read: സിനിമാജീവിതത്തില്‍ ഏറ്റവും സ്‌നേഹവും ആരാധനയും തോന്നിയത് ഈ നടിയോട്, വെളിപ്പെടുത്തലുമായി മമ്മൂട്ടി
നല്ല നടന്‍ എന്നതിലുപരിയായി അദ്ദേഹം നല്ല മനുഷ്യ സ്‌നേഹി കൂടിയാണ്. പാവങ്ങള്‍ക്ക് താങ്ങായി അദ്ദേഹം പലപ്പോഴും എത്തിയിട്ടുണ്ട്. അതുപോലെ തന്നെ എപ്പോഴും തന്റെ സഹപ്രവര്‍ത്തകരമായി സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഒരാളുകൂടിയാണ് സുരേഷ് ഗോപി.
ഇപ്പോഴിതാ നടനെക്കുറിച്ചും സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നുപറയുകയാണ് തെന്നിന്ത്യന്‍ താരം ഖുശ്ബു. യാദവം സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദം ഇന്നും ്അതേപോലെ തന്നെയുണ്ടെന്ന് ഖുശ്ബു പറയുന്നു.
അന്ന് മുതല്‍ തിരുവനന്തപുരത്തെത്തിയാല്‍ വീട്ടില്‍ ചെന്നില്ലെങ്കില്‍ കൊല്ലുമെന്നും വളരെ വ്യക്തിപരമായ ബന്ധമാണ് സുരേഷേട്ടനുമായുള്ളതെന്നും ഖുശ്ബു പറയുന്നു. തിരുവനന്തപുരത്ത് എന്തെങ്കിലും ആവശ്യത്തിന് വന്നാല്‍ സുരേഷേട്ടന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല അടുപ്പമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
യാദവം ചെയ്യുമ്പോള്‍ മലയാളം അറിയില്ലായിരുന്നു, അന്ന് സഹായിച്ചത് സുരേഷേട്ടനാണ്. അദ്ദേഹം നമ്മളോട് ഹൃദയത്തില്‍ നിന്നാണ് സംസാരിക്കുക, ഒരാളെ സന്തോഷിപ്പിക്കാന്‍ വേണ്ടി അദ്ദേഹം സംസാരിക്കാറില്ലെന്നും പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്നും എന്നാല്‍ പെട്ടെന്ന് തന്നെ ദേഷ്യം പോകുകയും ചെയ്യുമെന്നും നടി പറയുന്നു.