അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. മലയാള സിനിമയുടെ ശാലീന സുന്ദരി ഏതെന്ന് ചോദിച്ചാൽ ഒരു സംശയമില്ലാതെ പറയാം അത് കാവ്യ തന്നെ എന്ന്. ഇപ്പോൾ അഭിനയത്തിൽ ഇല്ലെങ്കിൽ പോലും നിരവധി നല്ല സിനിമകളിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ കാവ്യയ്ക്ക് സാധിച്ചു. ബാലതാരമായി സിനിമയിലെത്തിയ കാവ്യ വിവാഹത്തോടെയാണ് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തത്.
നടിയുടെ തിരിച്ചുവരവ് ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞ ചില വാക്കുകളാണ് വീണ്ടും വൈറൽ ആവുന്നത്. ഒരു സിനിമ നടി ആയിരുന്നില്ലെങ്കിൽ വേറെ ആരാകുമായിരുന്നു എന്ന ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്ത പ്രദേശത്ത് ആരെയെങ്കിലും വിവാഹം കഴിച്ച് രണ്ടുമൂന്നു കുട്ടികളുടെ അമ്മയായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും ഒരു സാധാരണ വീട്ടമ്മ മാത്രമായി എന്നാണ് ഇതിന് കാവ്യ നൽകിയ മറുപടി.
ഇപ്പോൾ ചിന്തിക്കുമ്പോൾ സിനിമ എന്ന ലോകത്ത് എത്തിയതിനു ശേഷം ദൈവം എനിക്ക് തന്നത് ഞാൻ അർഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് , സിനിമയിൽ എത്തിയതിനു ശേഷം ചിലർ മലയാളം വിട്ട് മറ്റു ഭാഷകളിലേക്ക് പോകും . മറ്റു ചിലർ വിവാഹം കഴിഞ്ഞു പോകും, ഒരുപാട് പേർ സിനിമയിലെത്താൻ ആഗ്രഹിക്കുന്നുണ്ട് , അതൊക്കെ നോക്കുമ്പോൾ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമാണെന്ന് നടി പറഞ്ഞു.
അതേസമയം മലയാള സിനിമയിലെ നായിക കഥാപാത്രം എന്ന് പറയുമ്പോൾ ആദ്യം തന്നെ പ്രേക്ഷകരുടെ മനസ്സിലേക്ക് വരുന്നത് നടി കാവ്യ മാധവന്റെ മുഖം ആയിരിക്കും. മലയാളികളുടെ ശാലീന സുന്ദരി കാവ്യാ, നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വലിയൊരു ഇടവേളക്കുശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ വരികയാണ് കാവ്യ. തന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് കാവ്യ എത്താറുണ്ട് .