മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. ഏറെ വൈറലായി മാറിയിട്ടുള്ള ഷോര്‍ട്ട് ഫിലിംസില്‍ അടക്കം വേഷമിട്ടിട്ടുള്ള കനി കുസൃതിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രം അത്രയ്ക്ക് വിവാദം ഉണ്ടാക്കിയിരുന്നു.
അതേ സമയം അങ്ങനെയൊരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് കനിക്ക് നേരെ സൈബര്‍ ആ ക്ര മ ണം വരെ ഉണ്ടായിരുന്നു. കേരളത്തിലെ വിവാഹിതര്‍ക്ക് പോലും സെ ക് സ് എന്താണെന്നതില്‍ വ്യക്തമായ ധാരണയില്ലെന്ന് കനി കുസൃതി മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ വിവാഹജീവിതത്തെ കുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചും കനി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഒരു കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ 28 വയസ്സുരെ തോന്നിയിട്ടില്ലെന്നും കനി കുസൃതി പറയുന്നു.
ഒരാളെ പ്രേമിക്കാം. പക്ഷേ അയാള്‍ക്കൊപ്പം ഒന്നിച്ച് ജീവിക്കാനോ കുട്ടികളെ ഉണ്ടാക്കാനോ ഒന്നും തനിക്ക് പ്ലാന്‍ ഇല്ലായിരുന്നുവെന്നും ചിലപ്പോള്‍ മാനസികമായും സാമ്പത്തികമായും തയ്യാറായി കഴിഞ്ഞാല്‍ ചിലപ്പോള്‍ ഭാവിയില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് തോന്നാമെന്നും കനി കുസൃതി പറയുന്നു.
ഇപ്പോള്‍ തനിക്ക് 38 വയസ്സായി. ഇപ്പോഴല്ലേ ഒരു കുഞ്ഞ് വേണമെന്നൊക്കെ തോന്നിയാല്‍ പറ്റുകയുള്ളൂവെന്നും അതുകൊണ്ട് താന്‍ കുറച്ച് കാശൊക്കെ സേവ് ചെയ്ത് വെച്ച് എഗ്‌സ് ഫ്രീസ് ചെയ്ത് വച്ചിട്ടുണ്ടെന്നും സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ ആര്‍ക്കെങ്കിലുമൊക്കെ ഉപയോഗിക്കാലോ എന്നും കനി കുസൃതി പറയുന്നു.