വീടിന് തീ പിടിച്ചിട്ടും ആരേയും അകത്ത് കയറ്റാതെ കനക; പിച്ചും പേയും പറഞ്ഞ് കറങ്ങി നടന്ന് താരം; മാനസികനില തകരാറിലെന്ന് അയല്‍ക്കാര്‍

51771

മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു കനക. മലയാളി അല്ലാതിരുന്നിട്ടും പ്രേക്ഷകരുടെ മനസില്‍ ഒരു മലയാളികുട്ടിയായി കുടിയിരുന്ന താരമാണ് കനക. അതിന് കാരണം അവര്‍ അവതരിപ്പിച്ച അല്‍പം അഹങ്കാരമൊക്കെയുള്ള അത്യാവശ്യം പ്രകടനം നടത്താനുള്ള സ്‌പേയ്‌സുള്ള കഥാപാത്രങ്ങളായിരുന്നു.

സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധാന ജോഡികള്‍ ആായിരുന്ന സിദ്ദിഖ്ലാല്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ താര സുന്ദരിയായിരുന്നു കനക. സിദ്ദിഖ്-ലാല്‍ ടീമിന്റെ വമ്പന്‍ ഹിറ്റായ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളത്തില്‍ അരങ്ങേറുന്നത്.

Advertisements

തുടര്‍ന്ന് വിയറ്റ്നാം കോളനി എന്ന ചിത്രത്തില്‍ കനക മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചു. പിന്നീട് ഇങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ മികച്ച വേഷം അവതരിപ്പിച്ച് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരങ്ങളിലൊരാളായി കനക മാറി.

ALSO READ- വാശിക്കാണ് മകന്‍ സിനിമാ ലോകത്ത് എത്തിയത്; ഭാര്യയാണ് ആദ്യം ഡൈവോഴ്‌സ് നോട്ടീസയച്ചത്, ചോദിക്കാന്‍ ചെന്നപ്പോള്‍ ഗെറ്റൗട്ട് അടിച്ചു, അവര്‍ വലിയ ആള്‍ക്കാര്‍: ടിപി മാധവന്‍

തമിഴിലും തെലുങ്കിലും എല്ലാം സൂപ്പര്‍താരങ്ങളുടെ നായികയായിട്ടുള്ള കനക മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ തിളങ്ങിനിന്നിരുന്ന നായികമാരില്‍ ഒരാളായിരുന്നു. ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കുസൃതി കുറിപ്പ്, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍ അങ്ങനെ നിരവധി ചിത്രങ്ങളില്‍ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കനക താരമായി.

ഒരു സമയത്ത് വെള്ളിത്തിരയില്‍ തിളങ്ങി നിന്ന കനകയുടെ വ്യക്തി ജീവിതം പക്ഷെ ഏറെ സങ്കടങ്ങളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. ഏറെ നാളായി കനക സിനിമയില്‍ സജീവമല്ല. ഇപ്പോഴിതാ താരത്തിന്റെ ചെന്നൈയിലുള്ള വീടിന് തീപിടിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ALSO READ- സുഹൃത്തുക്കള്‍ പോലും ആരതിയോട് പറഞ്ഞത് റോബിന്‍ ടോക്‌സിക് ആണെന്ന്; എന്നാല്‍ ഒടുവില്‍ ആരതി ചെയ്തത്; വെളിപ്പടുത്തി താരങ്ങള്‍

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൂജാമുറിയിലുള്ള വിളക്കിന് തീ കൊളുത്തിയപ്പോള്‍ തീപ്പൊരി പടര്‍ന്ന് വീടിന് തീ പിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. വീട്ടിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ചെന്നൈയില്‍ നടി താമസിയ്ക്കുന്ന വീട്ടില്‍ നിന്നും പുക വരുന്നത് കണ്ട് അയല്‍വാസികളാണ് വിവരം പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്.

അതേസമയം, സഹായത്തിനായി വീട്ടിലെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരോട് കനക ആവശ്യമില്ലാതെ ദേഷ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആരേയും അകത്തേക്ക് കടക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ് തട്ടിക്കയറി എന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

പിന്നീട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ താരത്തിനെ മയത്തില്‍ സംസാരിച്ച് അനുനയിപ്പിച്ച് അകത്തേക്ക് കടക്കുകയായിരുന്നു. കനകയുടെ വീടിന് അകത്ത് ഒരുപാട് തുണികള്‍ കത്തി നശിച്ച അവസ്ഥയിലായിരുന്നു.

പൂജാമുറിയ്ക്കുള്ളില്‍ നിന്നുമാണ് തീ കത്തുന്നതായി കണ്ടത്. അകത്ത് കത്തിച്ചു വച്ച വിളക്കില്‍ നിന്ന് തുണിയ്ക്ക് തീപിടിച്ച് ആണ് തീ പടര്‍ന്നതാവാനാണ് സാധ്യത. അതേസമയം, ഈ സംഭവത്തിന് പിന്നാലെയാണ് നടി കനകയ്ക്ക് മാനസിക നില തെറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തെത്തിയത്.

തീയണയ്ക്കാനായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അകത്ത് പരിശോധന നടത്തുമ്പോള്‍ പിച്ചും പെയ്യും പറഞ്ഞ് കനക അതുവഴി നടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് മാനസിക പ്രശ്നം കാരണം ആയിരുന്നില്ല, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നതിന്റെ ദേഷ്യമായിരുന്നു എന്നും സൂചനയുണ്ട്.

Advertisement