തെന്നിന്ത്യൻ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് നടി കനക. മലയാളത്തിൽ എണ്ണമറ്റ ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴിലും, തെലുങ്കിലും തന്റെ കഴിവ് തെളിയിച്ചു. മുകേഷിന്റെ നായികയായാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്.
തുടർന്ന് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ താരം 2000 ത്തോടെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി. പിന്നീട് താരത്തെ കാണുന്നത് സില്ലുനു ഒരു കാതൽ എന്ന സിനിമയിലൂടെ അതിഥി വേഷത്തിലാണ്. സിനിമയിൽ സജീവമല്ലെങ്കിലും താരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു.
അമ്മയുടെ മരണവും. അച്ഛനുമായുളള സ്വത്ത് തർക്കവും താരത്തെ വീണ്ടും വാർത്തകളിൽ നിറച്ചു. അടുത്തിടെയാണ് താരത്തിന്റെ വീടിന് തീപിടിച്ചെന്നും വിലപ്പിടിപ്പുള്ള വസ്തുക്കൾ കത്തിനശിച്ചെന്നും പറഞ്ഞ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ നടി കുട്ടി പത്മിനി കനകയെ കാണുകയും സംസാരിക്കു കയും ചിത്രങ്ങൾ പങ്കിടുകയും ചെയ്തിരുന്നു. വലിയ രീതിയിൽ മാറ്റം വന്നെങ്കിലും താൻ ഇപ്പോൾ സന്തോഷവതിയാണെന്ന് കനക കുട്ടി പത്മിനിയോട് പറഞ്ഞിരുന്നു.
ഇതിനിടെ കനകയെ പറ്റി തമിഴ് സിനിമ ജേണലിസ്റ്റ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിലെ ചർച്ച. കനകയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു വെന്നും കനക വിവാഹം കഴിക്കാതിരുന്നത് അയാൾക്ക് വേണ്ടി ആയിരുന്നുവെന്നും റിപ്പോർട്ടുകൾ മുൻപ് വന്നിരുന്നു. എന്നാലിപ്പോൾ കനക രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹം കഴിച്ചത് പ്രശസ്ത നടൻ എൻടിആറിനെ ആയിരുന്നുവെന്നും ബയിൽവൻ രംഗനാഥൻ പറയുകയാണ്.
മദ്രാസ് മൂവീസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ബയൽവാൻ രംഗനാഥൻ നടിയുമായി ബന്ധപ്പെട്ട പുതിയ വെളി പ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയാകാൻ വേണ്ടി വർഷങ്ങൾക്ക് മുമ്പ് എൻടി രാമറാവു കന്യകയായ കനകയെ രഹസ്യ വിവാഹം ചെയ്തുവെന്നാണ് ബയൽവാൻ രംഗനാഥൻ പറയുന്നത്.
ഈ വിവാഹം അത് കനകയുടെ അമ്മ ദേവികയുടെ പിന്തുണയോടെ ആയിരുന്നുവെന്നും ബയൽവാൻ പറയുന്നു. ഈ വിവാഹത്തിന് എൻടിആർ കനകയ്ക്ക് പണം നൽകിയിരുന്നെന്നും ബയൽവാൻ വെളിപ്പെടുത്തി.
ദേവിക നിരവധി സിനിമകളിൽ എൻടി രാമറാവുവിന് ഒപ്പം അഭിനയിച്ചിട്ടുണ്ട്. താൻ പത്രത്തിൽ ജോലി ചെയ്തിരുന്ന കാലത്താണ് എൻടി രാമറാവു കനകയെ വിവാഹം ചെയ്തുവെന്ന് ഒരു റിപ്പോർട്ട് വന്നത്. തനിക്ക് മുഖ്യമന്ത്രിയാകണമെന്നായിരുന്നു എൻടിആറിന്റെ വലിയ ആഗ്രഹം.
‘എംജിആറാണ് അത്തരം ഒരു ആഗ്രഹം എൻടിആറിൽ ഉണ്ടാക്കിയത്. അതോടെ എൻടിആർ കേരളത്തിലെ ഒരു ജോത്സ്യനെ വിളിച്ച് ഉപദേശം തേടി. നിങ്ങൾ ആന്ധ്ര മുഖ്യമന്ത്രിയാകും പക്ഷെ അതിന് മുമ്പ് ചില പരിഹാര ക്രിയകൾ ചെയ്യണമെന്ന് ജോത്സ്യൻ പറഞ്ഞു. ചില പ്രത്യേകതകൾ നിറഞ്ഞ നക്ഷത്രത്തിൽ പിറന്ന ഒരു കന്നിപെണ്ണിനെ വിവാഹം ചെയ്യണമെന്നാണ് ജോത്സ്യൻ നിർദേശിച്ചത്.’- എന്നാണ് ബയൽവാൻ പറയുന്നത്.
അങ്ങനെ ആ തിരച്ചിൽ എത്തിപ്പെട്ടത് കനകയിലാണ്.ജോത്സ്യൻ പറഞ്ഞ പ്രത്യേകതകൾ എൻടിആർ ദേവികയോട് പറഞ്ഞിരുന്നു. അപ്പോഴാണ് തന്റെ മകൾ കനകയുടെ നക്ഷത്രവും ജോത്സ്യൻ നിർദ്ദേശിച്ച നക്ഷത്രവും ഒന്നാണെന്ന് ദേവികയ്ക്ക് മനസിലായത്.
അങ്ങനെ ദേവികയുടെ സമ്മതത്തോടെ എൻടിആർ കനകയെ രഹസ്യമായി വിവാഹം ചെയ്തു. വെറുമൊരു ചടങ്ങിന് വേണ്ടി മാത്രമായിരുന്നു ഈ വിവാഹം. അവർ തമ്മിൽ ഒന്നിച്ച് ജീവിച്ചിരുന്നില്ല. ആ വിവാഹത്തിന് ൻടിആർ ദേവികയ്ക്ക് പണം നൽകിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആ വിവാഹം കനകയെ വല്ലാതെ മാനസിക സമ്മർദത്തിലാക്കി എന്നും ബയിൽവൻ പറയുകയാണ്.