സാന്ത്വനത്തില്‍ നിന്നും പിന്‍മാറിയിട്ടില്ല; വിവാഹം കഴിഞ്ഞെങ്കിലും ‘സാന്ത്വന’ത്തില്‍ എത്തും; അമ്മുവിനെ സ്‌ക്രീനില്‍ കാണിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ വരുമെന്ന് കല്യാണി സുനില്‍

916

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹിറ്റ് പരമ്പരകളില്‍ ഒന്നാണ് സാന്ത്വനം. ഈ സീരിയലില്‍ അപ്പുവിന്റെ അനുജത്തിയായി വന്നിരുന്ന അമ്മു പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. സീരിയലിലെ നെഗറ്റീവ് കഥാപാത്രമായ രാജ ശേഖരന്‍ തമ്പിയുടെ രണ്ടാമത്തെ പുത്രിയാണ് അമ്മു. അപ്പുവിന്റെ അനുജത്തി അമ്മുവാണ് അപ്പുവിന്റെ വിവാഹത്തിനും പ്രണയത്തിനും ഒളിച്ചോട്ടത്തിനുമെല്ലാം കൂട്ടു നിന്നിരുന്നത്.

ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കല്യാണി സുനില്‍ എന്ന നടിയാണ്. അടുത്തിടെയാണ് കല്യാണി വിവാഹിതയായത്. സാന്ത്വനത്തിന് പുറമെ കല്യാണി സൂര്യ ടിവിയില്‍ കനല്‍പ്പൂവ് എന്ന സീരിയല്‍ ചെയ്തിരുന്നു. വളരെ നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമായിരുന്നു ഇതില്‍.

Advertisements

അതേസമയം, ഏറെ നാളായി അമ്മുവിനെ സാന്ത്വനം സീരിയലില്‍ കാണാനില്ലായിരുന്നു. ഈ പരമ്പരയില്‍ പഠിക്കാനായി ബാംഗ്ലൂരുവില്‍ പോകുകയായിരുന്നു അമ്മു പിന്നീട്. ഇതോടെ സീരിയലില്‍ കല്യാണി ഇല്ലായിരുന്നു.

ALSO READ- ‘സൂര്യ കേരളത്തില്‍ എത്തുന്നതിന് മുമ്പ് ഞാനറിയും; പക്ഷെ, ഫാന്‍ ആണെങ്കിലും ഞാന്‍ കാണാന്‍ പോകില്ല’; കാരണം പറഞ്ഞ് അനുശ്രീ

കല്യാണി വിവാഹം ചെയ്തിരിക്കുന്നത് ഓഡിറ്ററായ അനൂപിനെയാണ്. വിവാഹ ശേഷം താരം നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞകാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ആദ്യമായി ഒരു ഡിവോഷണല്‍ ആല്‍ബത്തിലാണ് അഭിനയിച്ചത്. പിന്നീട് ഒരു സിനിമയിലേയ്ക്ക് പുതുമുഖങ്ങളെ തേടുന്നുവെന്ന പത്ര വാര്‍ത്ത കണ്ട് താന്‍ അപേക്ഷിച്ചു. അഭിനയത്തോടു വലിയ താല്‍പര്യമായിരുന്നു. അങ്ങനെയാണ് അഭിനയിക്കാനായി വന്നത്. അവിടെ ചെന്ന് എല്ലാം സെറ്റായി. ആ സിനിമ നടന്നില്ലെങ്കിലും കുറെ കോണ്ടാക്ടുകള്‍ ലഭിച്ചു.

പിന്നെയാണ് സീരിയലിലേക്ക് താന്‍ എത്തിപ്പെട്ടതെന്നും കല്യാണി പറയുന്നു. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് തന്റെ കുടുംബം. അവര്‍ വിദേശത്താണ്. തന്നെ വിവാഹ ശേഷം അഭിനയിക്കാന്‍ വിടാത്ത പ്രശ്‌നമില്ല. നല്ല പിന്തുണയാണ്.

ALSO READ- ‘എന്റെ പേരില്‍ പണം തട്ടാനാണ് അവരുടെ ശ്രമം; ആ ചതിയില്‍ ആരും വീണുപോകരുത്’; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഗൗരി കൃഷ്ണ

വിവാഹശേഷം അഭിനയത്തില്‍ നിന്നു പിന്‍മാറാന്‍ ഉദ്ദേശിച്ചിട്ടില്ലായെന്നും താരം പറയുന്നുണ്ട്. ഭര്‍ത്താവും വീട്ടുകാരും വളരെ സപ്പോര്‍ട്ടീവാണ്. സാന്ത്വനത്തില്‍ നിന്നു താന്‍ പിന്‍മാറിയിട്ടില്ല. ബാംഗ്ലൂരുവില്‍ പഠിക്കാനായി പോയ അമ്മുവിനെ പിന്നീട് കാണിക്കേണ്ട കാര്യമില്ലല്ലോ. അമ്മുവിന്റെ സീനുണ്ടെങ്കില്‍ തീര്‍ച്ചയായും താന്‍ സാന്ത്വനത്തിലേക്കു തന്നെ മടങ്ങി പോകുമെന്നും താരം പറയുന്നു.

വിവാഹം നേരത്തെ കഴിച്ചതിനും വിമര്‍ശനം കേട്ടെന്ന് കല്യാണി പറയുന്നു. എന്താണിത്ര തിടുക്കം, നേരത്തെ എന്തിനാണ് വിവാഹം കഴിച്ചതെന്നൊക്കെ അത് ഒരു തെറ്റായ കാര്യമായി എനിക്കു തോന്നുന്നില്ല. പിന്നെ ജാതക പരമായി വിവാഹം നേരത്തെ ആക്കിയതാണെന്നും താരം വിശദീകരിക്കുന്നു.

ആര് എന്ത് പറഞ്ഞാലും ജീവിതം ഒന്നേയുള്ളുവെന്നും മറ്റുള്ളവരുടെ വാക്കു കേട്ടാല്‍ ജീവിക്കാന്‍ നമ്മള്‍ തന്നെയാണ് മറന്നു പോകുന്നതെന്നും താരം പറയുന്നു.

Advertisement