കാത്തിരിപ്പിന് വിരാമം, ജീവിതത്തിലെ സന്തോഷവാര്‍ത്ത പങ്കുവെച്ച് സാന്ത്വനത്തിലെ അമ്മു, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

122

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കല്യാണി സുനില്‍. നിരവധി സീരിയലുകളില്‍ വേഷമിട്ട താരം സാന്ത്വനം സീരിയലിലെ വേഷത്തിലൂടെയാണ് സുപരിചിതയായത്. സാന്ത്വനം സീരിയലിലെ അപര്‍ണയുടെ സഹോദരിയുടെ വേഷത്തിലാണ് കല്യാണി എത്തിയിരുന്നത്.

Advertisements

കല്യാണി അപ്പുവിന്റെ അനിയത്തിയായ അമ്മു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. അപ്പുവിനോടൊപ്പം അപ്പുവിന്റെ പ്രണയത്തിലും ഒളിച്ചോട്ടത്തിലുമെല്ലാം കൂട്ടുനിന്ന കുഞ്ഞനിയത്തിയായിരുന്നു കല്യാണി. കല്യാണിയുടെ യഥാര്‍ത്ഥപേര് സോനാ സുനില്‍ എന്നാണ്.

Also Read:ഈ തള്ളക്ക് ഒരു പണിയുമില്ലേ എന്ന് കമന്റ്, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ദിയ കൃഷ്ണ, ഒടുവില്‍ സംഭവിച്ചത്

വളരെ ആര്‍ഭാടമായിട്ടായിരുന്നു താരത്തിന്റെ വിവാഹം. സാന്ത്വനം താരങ്ങളെല്ലാം കല്യാണിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ വീഡിയോയെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞതിഥി എത്താന്‍ പോകുകയാണെന്ന സന്തോഷവാര്‍ത്തയും താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ കാത്തിരുന്ന കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. കല്യാണിക്ക് ആണ്‍കുഞ്ഞാണ് പിറന്നത്. ഈ സന്തോഷവാര്‍ത്ത കല്യാണി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ അനൂപാണ് കല്യാണിയുടെ ഭര്‍ത്താവ്.

Also Read:ഞാന്‍ പാര്‍ട്ടിക്ക് പോയാല്‍ ആളുകള്‍ അന്തം വിടും, ഒരിക്കല്‍ മദ്യപിക്കാത്ത എന്നെ പോലീസ് വരെ ഊതിപ്പിച്ചു; തുറന്ന് പറഞ്ഞ് ജാസ്മിന്‍

കല്യാണിയുടെ പോസ്റ്റ് വൈറലായതോടെ ആരാധകരെല്ലാം കല്യാണിക്കും അനൂപിനും ആശംസകള്‍ അറിയിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്.ഇതിനോടകം മറ്റ് സീരിയലുകളിലും അഭിനയിച്ച കല്യാണി നല്ലതും മോശവുമായ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement