മലയാളത്തില്‍ ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ പ്രിയദര്‍ശന്റെയും അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദര്‍ശന്‍. പ്രമുഖ താരദമ്പതികളുടെ മകള്‍ എന്നതിലുപരി ഒരു നടി കൂടിയാണ് കല്യാണി.
ഇന്ന് കല്യാണി പ്രിയദര്‍ശന്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി വെള്ളത്തിരയിലേക്ക് എത്തിയത്. പിന്നീട് മലയാളത്തിലേക്കും ചേക്കേറി. ഒത്തിരി നല്ല സിനിമകളില്‍ വേഷമിട്ട കല്യാണി ഇപ്പോള്‍ മലയാള സിനിമയില്‍ നിറസാന്നിധ്യമായി മാറുകയാണ്.
വരനെ ആവശ്യമുണ്ട്, ബ്രോ ഡാഡി, ഹൃദയം, എന്നീ സിനിമകളാണ് കല്യാണിയുടേതായി മലയാള ത്തില്‍ പുറത്തിറങ്ങിയത്. ഈ സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടന്‍ ടൊവിനോ തോമസ് നായകനാവുന്ന തല്ലുമാല എന്ന ചിത്രമാണ് കല്യാണിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
സിനിമ ആഗസ്റ്റ് പന്ത്രണ്ടിന് റിലീസ് ചെയ്യും. കല്യാണിയിപ്പോള്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമൊക്കെയായി തിരക്കിലാണ്. ഇതിനിടെ തന്റെ അച്ഛന്‍ പ്രിയദര്‍ശനെ കുറിച്ചും അമ്മ ലിസിയെക്കുറിച്ചും ഒരു അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുകയാണ് കല്യാണി.
അദ്ദേഹം നല്ലൊരു സംവിധായകനാണ്. 40 വര്‍ഷത്തോളമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു, അദ്ദേഹം ചെയ്തതൊന്നും ഒരിക്കലും തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ലെന്ന് കല്യാണി പറയുന്നു. ഞാന്‍ ചെയ്ത സിനിമകളെക്കുറിച്ച് ആളുകള്‍ അച്ഛനോട് സംസാരിക്കുമ്പോള്‍ അച്ചന്‍ അഭിമാനത്തോടെ കേട്ട് നില്‍ക്കാറുണ്ടെന്നും താരപുത്രി പറയുന്നു.
അച്ഛന്റെ മരക്കാര്‍ എന്ന സിനിമയില്‍ ഞാനും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പാട്ട് സീനില്‍ മാത്രമേ ഞാനുണ്ടായിരുന്നുള്ളുവെന്നും കല്യാണി പറയുന്നു. അമ്മ എല്ലായിപ്പോഴും എന്റെ ഫാനാണെന്നും കല്യാണി ഇന്ത്യഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലൂടെ പറയുന്നു.
ഞാന്‍ എന്ത് ചെയ്താലും വണ്ടര്‍ഫുള്‍, ബ്യൂട്ടിഫുള്‍, യൂ ആര്‍ ഗ്രേറ്റ് എന്നൊക്കെ പറയും. ഞാന്‍ ഏതെങ്കിലും സിനിമയില്‍ ഡബ്ബ് ചെയ്തിട്ടില്ലെങ്കില്‍ അയ്യോ അവര്‍ നിന്റെ ശബ്ദം ഉപയോഗിച്ചില്ലേ എന്നൊക്കെ ചോദിക്കുമെന്നും അമ്മ നല്ല സപ്പോര്‍ട്ട് ആണെന്നും കല്യാണി പറയുന്നു.