ആശുപത്രിയിലായിരുന്നപ്പോള്‍ തിരിഞ്ഞുനോക്കിയില്ല, കല്‍പ്പനയെ മരണത്തേക്കാള്‍ ഭയം, ദാമ്പത്യ ജീവിതത്തില്‍ തനിക്ക് ഒരിക്കല്‍ പോലും സ്വസ്ഥത ലഭിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ഭര്‍ത്താവ് അനില്‍കുമാര്‍

1193

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

കോമഡി റോളുകളില്‍ തിളങ്ങിയ നടിയെ അത്പ പെട്ടന്നൊന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം.

Advertisements

മികച്ച സിനിമകളാണ് താരത്തിന്റേതായി അവസാന കാലത്ത് പുറത്തിറങ്ങിയത്. ചാര്‍ളി, സ്പിരിറ്റ് തുടങ്ങിയ സിനിമകള്‍ അതിനുദ്ദാഹരണങ്ങളാണ്. കല്‍പ്പന വിടവാങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞുവെങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സില്‍ ജീവിക്കുകയാണ്.

Also Read: സിനിമ ഉപേക്ഷിച്ചത് അമ്മ കാരണം, അച്ഛനുമായി സ്വത്തുതര്‍ക്കം, 15 ദിവസം മാത്രം നീണ്ടുനിന്ന വിവാഹജീവിതം, നടി കനകയുടെ ദുരിത ജീവിതം

കല്‍പ്പനയുടെ വിയോഗത്തിന് പിന്നാലെ ഭര്‍ത്താവ് അനില്‍ കുമാറിനെയാണ് സോഷ്യല്‍മീഡിയ തിരഞ്ഞത്. ഇപ്പോഴിതാ അനില്‍ കുമാറിനെ കുറിച്ചുള്ള വിശേഷമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അനില്‍ തന്റെ യാത്രകളിലെ വിശേഷങ്ങളും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.

2022 ്ല്‍ ആയിരുന്നു അദ്ദേഹം അവസാനമായി വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അതേസമയം വിവാഹമോചന സമയത്ത് കല്‍പ്പന ഭര്‍ത്താവിനെ കുറിച്ച് സംസാരിച്ചിരുന്നു. തങ്ങള്‍ പിരിയുമെന്ന് നേരത്തെ ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവെന്നും കര്‍മ്മം ആകാം പിരിയാന്‍ കാരണമെന്നും കല്‍പ്പന പറഞ്ഞിരുന്നു.

Also Read: മകളെ കുറിച്ച് പറഞ്ഞ വീഡിയോയിലൂടെ കിട്ടിയത് എട്ടിന്റെ പണി, ബഷീര്‍ ബഷിയെ തേടിയെത്തിയത് ചൈല്‍ഡ് ലൈനില്‍ നിന്നും കോള്‍

എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ തനിക്ക് ഒരിക്കല്‍ പോലും സ്വസ്ഥത ലഭിച്ചിട്ടില്ലെന്നും കല്‍പ്പനയെ തനിക്ക് മരണത്തേക്കാള്‍ ഭയമായിരുന്നുവെന്നും ആശുപത്രിയിലായിരുന്ന സമയത്ത് തന്നെ തിരിഞ്ഞുപോലും നോക്കിയില്ലെന്നും അനില്‍ പറയുന്നു.

Advertisement