മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് കാതല്‍. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും.
ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.
ഇപ്പോഴിതാ ജ്യോതികയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമകളെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. താന്‍ നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹത്തിന്‌റെ പുറത്താണ് സിനിമകള്‍ ചെയ്യുന്നതെന്നും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ സിനിമയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലൈന്നും ജ്യോതിക പറയുന്നു.
താന്‍ ചെറിയ വയസ്സില്‍ സിനിമയിലെത്തിയ ആളാണ്. എന്നാല്‍ വലിയ ഹീറോകള്‍ക്കൊപ്പമെല്ലാം അഭിനയിച്ചു. പണമുണ്ടാക്കുക എന്നതായിരുന്നു അപ്പോഴത്തെ ലക്ഷ്യമെന്നും സെന്‍സ് ഇല്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഒത്തിരി ചിത്രങ്ങള്‍ ചെയ്തുവെന്നും ജ്യോതിക പറയുന്നു.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൂടുതല്‍ കാര്യങ്ങള്‍ താന്‍ മനസ്സിലാക്കി. സ്ത്രീകള്‍ക്ക് ബഹുമാനം കിട്ടുന്ന കഥാപാത്രങ്ങള്‍ ചെയ്യാന്‍ താന്‍ ആഗ്രഹിച്ചുവെന്നും ഇപ്പോള്‍ നല്ല കഥാപാത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞുവെന്നും ജ്യോതിക പറയുന്നു.