എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്, അതിനുള്ള ഉത്തരം മമ്മൂട്ടിക്കും കമല്‍ഹാസനും അമിതാഭ് ബച്ചനും മാത്രമേ പറയാനാവൂ, ഇതാണ് ആ ചോദ്യം, തുറന്നുപറഞ്ഞ് ജ്യോതിക

136

മലയാളത്തിലടക്കം ആരാധകര്‍ ഏറെയുള്ള നടിയാണ് ജ്യോതിക. താരത്തിന്റെ പുതിയ ചിത്രം കാതലിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന ജ്യോതിക പിന്നീട് തിരിച്ചു വരവ് നടത്തുകയായിരുന്നു.

Advertisements

വളരെ സെലക്ടീവാണ് സിനിമായുടെ കാര്യത്തില്‍ ജ്യോതിക. മലയാളത്തില്‍ ജ്യോതിക ഏറ്റവും ഒടുവിലായി ചെയ്ത ചിത്രമാണ് കാതല്‍. വലിയ പ്രശംസയാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ആരാധന തോന്നിയ നടന്മാരെ കുറിച്ച് സംസാരിക്കുകയാണ് താരം.

Also Read:അങ്ങനെ അവര്‍ ഒന്നിക്കുന്നു ; പ്രണവിന്റെ നായികയായി സായി പല്ലവി എത്തുന്നു

തനിക്ക ഏറ്റവും ആരാധന തോന്നിയ നടന്മാര്‍ മമ്മൂട്ടിയും കമല്‍ഹാസനും അമിതാഭ് ബച്ചനുമാണ്. തനിക്ക് അവരോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യവും ജ്യോതിക വെളിപ്പെടുത്തി. കരിയറിന്റെ പോയിന്റില്‍ സിനിമക്ക് എന്തെങ്കിലും തിരികെ നല്‍കുന്ന ഘട്ടമുണ്ടാവുമല്ലോയെന്നും അത് എപ്പോള്‍ മുതലാണെന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും ജ്യോതിക പറയുന്നു.

ഇതിനുള്ള ഉത്തരം നല്‍കാന്‍ വലിയ നടന്മാര്‍ക്ക് മാത്രമേ പറ്റുകയുള്ളൂവെന്നും ഇതാണ് തനിക്ക് അവരോട് ചോദിക്കാനുള്ള ചോദ്യമെന്നും ജ്യോതിക പറയുന്നു. ഫിലിം കംപാനിയന്‍ നടത്തിയ ആക്ടേഴ്‌സ് ആഡയില്‍ സംസാരിക്കവെയാണ് ജ്യോതിക ഇക്കാര്യം പറഞ്ഞത്.

Also Read:മാലാഖയെപോലെ അമൃത നായര്‍, അഭിനയം നിര്‍ത്തിയെന്ന് താരം

ഈ പരിപാടിയില്‍ തിലോത്തമ ഷോം, വിക്രാന്ത് മാസി, കരീന കപൂര്‍, ബോബി ഡിയോള്‍, സിദ്ധാര്‍ത്ഥ്, ജയ്ദീപ് അഹ്ലാവത് എന്നിവരംു ഉണ്ടായിരുന്നു. സെയ്ഫ് അലിഖാന്റെ പേരായിരുന്നു കരീന പറഞ്ഞത്.

Advertisement