ഇന്‍സ്റ്റയില്‍ ഏറ്റവും കുറവ് ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റി ഞാനായിരിക്കും ; ജോമോള്‍ പറയുന്നു

97

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നുവന്ന നടിയാണ് ജോമോൾ. മൈ ഡിയർ മുത്തച്ഛൻ എന്ന ചിത്രത്തിലും ബാലതാരമായി ഈ താരം അഭിനയിച്ചു. പിന്നീട് നായികയായി നിരവധി സിനിമയിൽ ജോമോൾ എത്തി. വിവാഹത്തോടെ ജോമോൾ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തു. 

ഇപ്പോൾ നൽകിയ അഭിമുഖത്തിൽ സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചാണ് ജോമോൾ പറയുന്നത്. വർഷങ്ങളായിട്ട് ഞാൻ കൊച്ചിയിൽ തന്നെയുണ്ട്. എൻറെ മുൻഗണനകൾ മാറിയപ്പോഴാണ് ഞാൻ സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത് ജോമോൾ പറഞ്ഞു. കല്യാണം കഴിഞ്ഞ് കുട്ടികളായി പിന്നീട് അവരുടെ പഠിത്തം പിന്നീട് കുടുംബജീവിതം അങ്ങനെയൊക്കെ വന്നപ്പോൾ സിനിമയിൽ നിന്നും മാറി. 

Advertisements

കരിയറും കുടുംബജീവിതവും ഒന്നിച്ച് കൊണ്ടുനടക്കാൻ സ്മാർട്ട് ആയിട്ടുള്ള ഒരുപാട് പേരുണ്ട് . എന്നാൽ ഞാൻ അത്രയും സ്മാർട്ട് ആയിരുന്നില്ല. രണ്ടുംകൂടി ഒന്നിച്ചു പറ്റാത്തതുകൊണ്ട് ഞാൻ കുടുംബത്തിന് പ്രാധാന്യം നൽകി. ഇപ്പോൾ മക്കളൊക്കെ വലുതായി താരം പറഞ്ഞു.

അതേസമയം താൻ സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമെല്ലെന്നും ജോമോൾ പറയുന്നു. എനിക്ക് തോന്നുന്നത് ഏറ്റവും കുറവ് ഫോളോവേഴ്‌സ് ഉള്ള സെലിബ്രിറ്റി ഞാനായിരിക്കും എന്ന്. അഭിമുഖങ്ങൾ കൊടുക്കുന്ന കാര്യത്തിൽ പോലും ഞാൻ വളരെ ചൂസിയാണ് നടി പറഞ്ഞു.

Advertisement