മലയാള സിനിമാ അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജോമോള്‍. മലയാളത്തിന്റെ മഹാനായ എഴിത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ രചിച്ച് ക്ലാസ്സിക് ഹിറ്റ്‌മേക്കര്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ എന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ജോമോള്‍ മലയാള സിനിമയിലെത്തിയത്.
വടക്കന്‍ വീരഗാഥയുടെ തകര്‍പ്പന്‍ വിജയത്തെ തുടര്‍ന്ന് പിന്നീട് അനഘ, മൈ ഡിയര്‍ മുത്തച്ഛന്‍ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി ജോമോള്‍ അഭിനയിച്ചു. സൂപ്പര്‍താരം ജയറാം നായകനായ സ്നേഹത്തിലൂടെ നായികാ വേഷത്തിലേക്കും താരം എത്തി.
എംടി ഹരിഹരന്‍ ടീമിന്റെ തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി എന്നയിലൂടെ മികച്ച നടിയായി മാറിയ താരം പിന്നീട് നിരവധി സിനിമകളില്‍ നായികയായും സഹനടിയായും എല്ലാംമെത്തി. 2002 ല്‍ ആയിരുന്നു ജോമോള്‍ ചന്ദ്രശേഖര പിള്ളയെ പ്രണയിച്ച് വിവാഹം കഴിച്ചത്.
വിവാഹശേഷം അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ് താരം. എന്നാല്‍ താന്‍ ഇല്ലായിരുന്നുവെങ്കിലും സിനിമാക്കാരുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നുവെന്ന് തുറന്നുപറയുകയാണ് താരം ഇപ്പോള്‍.
കല്യാണം കഴിഞ്ഞാല്‍ അഭിനയം നിര്‍ത്തുകയെന്നത് അക്കാലത്തെ ട്രെന്‍ഡ് ആയിരുന്നു. കല്യാണം കഴിഞ്ഞാല്‍ നേരെ അമേരിക്കയിലേക്ക് പോവുക എന്നതായിരുന്നു ട്രെന്‍ഡ് എന്നും താനും അമേരിക്കയിലേക്ക് പോയി എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നതെന്നും താരം പറയുന്നു.
താന്‍ ജീവിതത്തില്‍ മക്കളുമൊക്കെയായി വളരെ ബിസി ആയിരുന്നു. അഭിനയത്തെ മിസ് ചെയ്തിരുന്നില്ലെന്നും വീണ്ടും തിരിച്ച് വരണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ലെന്നും ഇടക്കിടെ ഓരോ പരിപാടികള്‍ വരുന്നത് കൊണ്ട് ഈ ഫീല്‍ഡിലെ എല്ലാവരുമായി തനിക്ക് ടച്ചുണ്ടെന്നും ജോമോള്‍ പറയുന്നു.