നടി ജോളി ഈശോ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, നടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഞെട്ടി പ്രേക്ഷകര്‍

2096

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജോളി ഈശോ. ഒരു കാലത്ത് മലയാള സിനിമയും സീരിയലിലുമെല്ലാം സജീവമായിരുന്നു ജോളി. ചെറുതും വലുതുമായ ഒത്തിരി മികച്ച വേഷങ്ങളാണ് നടി ചെയ്തത്. ഒത്തിരി ആരാധകരായിരുന്നു നടിക്കുള്ളത്.

Advertisements

സിനിമയിലും സീരിയലിലും വില്ലത്തി വേഷങ്ങളിലാണ് ജോളി പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നാടകകങ്ങളിലൂടെയാണ് നടി അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സീരിയലിലേക്ക് ചേക്കേറി. മലയാളത്തില്‍ മാത്രമല്ല, തമിഴ് സീരിയലിലും സജീവമായിരുന്നു ജോളി.

Also Read: മോഹൻലാൽ ആ ചെയ്തതു പോലെ ഇന്ത്യയിലെ മറ്റ് ഒരു നടനും ചെയ്യില്ലെന്ന് എനിക്ക് ഇന്നും തറപ്പിച്ച് പറയാൻ കഴിയും: പ്രമുഖ സംവിധായകൻ

സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി എന്ന സീരിയലില്‍ ആണ് താരം നിലവില്‍ അഭിനയിക്കുന്നത്. അതിനിടെ ജോളിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നടി ആശുപത്രിയിലാണെന്ന താരത്തിലായിരുന്നു വാര്‍ത്തകള്‍.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോളി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് സോഷ്യല്‍മീഡിയയില്‍ അടക്കം പടര്‍ന്നുപിടിച്ച വാര്‍ത്തകളില്‍ പറയുന്നു. നടിക്ക് ഹൃദയ സംബന്ധമായ അസുഖമാണുള്ളത്.

Also Read: ശാരീരിക ബന്ധം ഇല്ലെങ്കിൽ പ്രണയ ബന്ധം അധിക നാൾ നീണ്ടുനിൽക്കില്ല, നിനക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് എനിക്ക് പ്രശ്നമില്ല: ചെറുമകൾ നവ്യയോട് ജയാ ബച്ചൻ പറഞ്ഞത് കേട്ടോ

താരത്തിന്റെ അവസ്ഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ കഴിയട്ടെയെന്നും വേഗം തന്നെ അഭിനയ ലോകത്തേക്ക് തിരിച്ചെത്താന്‍ കഴിയട്ടെയെന്നും ആരാധകര്‍ പറയുന്നു.

Advertisement