ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സിനിമാസീരിയല്‍ നടി ജീജ സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. പല കാര്യങ്ങളും മഞ്ജുവിന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും പലതും കുടുംബ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടെന്നു അതൊക്കെ ആ കുട്ടിയുടെ നക്ഷത്രത്തില്‍ എന്തോ സംഭവിച്ചതാണെന്നും ജീജ പറയുന്നു.
എല്ലാവരും മഞ്ജുവിനെ കണ്ട് പഠിക്കണം. ലൊക്കേഷനില്‍ വന്നാല്‍ പോലും എന്തൊരു നല്ല സ്വഭാവമാണ്, ചെറിയവര്‍ മുതല്‍ വലിയ ആളോട് വരെ ഒരുപോലെ സ്‌നേഹമാണെന്നും മഞ്ജുവാണ് ശരിക്കുമുള്ള പെണ്ണ് എന്നും അവളാണ് ശരിക്കും ഭാര്യയെന്നും ജീജ പറയുന്നു.
ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടും മഞ്ജുവിന്റെ നാക്കില്‍ നിന്നും എന്തെങ്കിലും ആര്‍ക്കെങ്കിലും കിട്ടിയോ. യൂട്യൂബ് ചാനലുകാര്‍ക്ക് പോലും മഞ്ജു അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊക്കെ കലക്കാന്‍ കിട്ടിയോ എന്നും ഇത്രയും നല്ലൊരു പെണ്ണിനെ തന്റെ മരണം വരെ സൂക്ഷിക്കാന്‍ പറ്റാത്തവരാണ് ഹതഭാഗ്യര്‍ എന്നും ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നേ താന്‍ പറയൂ എന്നും ജീജ പറഞ്ഞു.