മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒന്നാണ്. കുടുകുടാ ചിരിപ്പിച്ചും സങ്കടത്തിലാക്കിയും ആവേശം നിറച്ചും കാണികളെ പിടിച്ചിരുത്തിയ ചിത്രങ്ങളാണ് അധികവും. ടിവിയിൽ ഇന്നും ആവേശത്തോടെ കാണാൻ കഴിയുന്ന ഒരുപിടി നല്ല ചിത്രങ്ങൾ തന്നെയായിരുന്നു അവ. അത്തരത്തിൽ മലയാളികളെ വളരെയധികം ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു ചന്ദ്രലേഖ.
സിനിമയിലെ അപ്പുക്കുട്ടനും നൂറും പ്രേക്ഷകരെ ചിരിപ്പിച്ചതിന് കൈയും കണക്കുമില്ല. ചിത്രത്തിൽ രണ്ട് നായികമാർ ആയിരുന്നു. ബോളിവുഡ് നടിയായ പൂജ ഭദ്രയും, സുകന്യയും ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങി വലിയൊരു താരനിര തന്നെയായിരുന്നു ചിത്രത്തിൽ അണിനിരക്കുന്നത്. പൂജ ഭദ്ര നായികയായെത്തുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയായിരുന്നു ചന്ദ്രലേഖ.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച അപ്പുകുട്ടൻ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ എത്തിയ നടിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. അഗസ്റ്റിൻ അവതരിപ്പിച്ച രവി എന്ന കഥാപാത്രത്തിന്റെ ഭാര്യ എന്ന കഥാപാത്രത്തിലായിരുന്നു താരം എത്തിയത്. തെലുങ്ക് നടിയായ ജയവാഹിനിയാണ് ആ കഥാപാത്രത്തെ അനശ്വരമാക്കിയത്.
ഇന്നും പ്രേക്ഷകർ ഓർമിക്കുന്ന ഒരു കഥാപാത്രം തന്നെയാണ് ആ കഥാപാത്രം. മുംബൈയിലെ പെങ്ങളുടെ വീട്ടിൽ അപ്പുകുട്ടൻ എത്തുന്ന സമയം മുതലാണ് കഥയുടെ ആരംഭം. രസകരമായ ഒരു രംഗത്തിലും താരം അവതരിപ്പിച്ച കഥാപാത്രം എത്തുന്നുണ്ട്. മാമുക്കോയയും ശ്രീനിവാസന്റെ നൂറും കൂടി പണം കൊടുക്കാൻ ആയി വീട്ടിൽ വരുന്ന രംഗത്തായിരുന്നു കഥാപാത്രത്തെ വീണ്ടും കാണിക്കുന്നത്.
മുഴുവൻ ഷേവ് ചെയ്യാൻ വേണ്ടി പതപ്പിച്ചു നിർത്തിയ രംഗം പ്രേക്ഷകരെ വളരെയധികം കുടുകുടെ ചിരിപ്പിച്ച രംഗങ്ങളായിരുന്നു. ചന്ദ്രലേഖയ്ക്ക് ശേഷം താരം കുറച്ചു മലയാള സിനിമകളിൽ കൂടി അഭിനയിച്ചിരുന്നു. എന്നാൽ, പിന്നീട് നടിയെ കണ്ടത്, ബി ഗ്രേഡ് ചിത്രങ്ങളിലായിരുന്നു. രതിപ്രിയ എന്ന പേരിലാണ് ആ സിനിമകളിലൊക്കെ വാഹിനി പ്രത്യക്ഷപ്പെട്ടത്. പ്രമുഖ നടിമാരായ ജയസുധ സുഭാഷിണി തുടങ്ങിയവരൊക്കെയായി രൂപസാദൃശ്യമുള്ള നടി കൂടിയായിരുന്നു വാഹിനി.
ചന്ദ്രലേഖയ്ക്ക് മുൻപ് ”ഒരു പങ്കാളി മാത്രം ”എന്ന സിനിമയിൽ നായികയായും വാഹിനി എത്തിയിരുന്നു. 1994ലാണ് സിനിമ റിലീസായത്. താരം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുറത്തുവന്ന മറ്റൊരു ചിത്രം ആ വർഷം തന്നെ പുറത്തിറങ്ങിയ ഫാഷൻ പരേഡ് ആയിരുന്നു. സായ്കുമാർ റിസബാവ തുടങ്ങിയ അഭിനേതാക്കളും ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
നിശാസുരഭികൾ എന്നൊരു സിനിമയിലും നടി എത്തിയിരുന്നു. മഞ്ജു എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു. തങ്കത്തോണി എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ തന്നെയാണ് താരം എത്തിയത്. മലയാളത്തിൽ മാത്രമായിരുന്നില്ല അന്യഭാഷകളിലും മികച്ച കഥാപാത്രങ്ങളെ തന്നെയായിരുന്നു താരം അഭിനയിച്ചിട്ടുള്ളത്.
ഇപ്പോഴും അഭിനയ രംഗത്ത് സജീവം കൂടിയാണ് താരം. ഇപ്പോൾ നടി തെലുങ്ക് ടെലിവിഷൻ സീരിയലുകളിലാണ് സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസ് ചെയ്ത് നടി ആരാധകർക്കിടയിൽ തിളങ്ങി നിൽക്കുകയാണ്.