‘നമുക്ക് ചുംബിച്ചാലോ’ എന്ന് പരസ്യമായി ചോദിച്ച് ആരാധകന്‍, നടി ജാന്‍വി കപൂര്‍ നല്‍കിയ മറുപടി ഇങ്ങനെ,് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

173

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയില്‍ എത്തുകയായിരുന്നു. 2018 ല്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി ഇതുവരെ മൂന്നു സിനിമകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത്.

ധഡക്ക് എന്ന സിനിമയിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. 2016 ല്‍ പുറത്തിറങ്ങിയ മറാത്തി ചിത്രം സൈറാത്തിന്റെ ഹിന്ദിപതിപ്പായിരുന്ന ധഡക്. പിന്നീട് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രം പുറത്തിറങ്ങിയത്. ഗുഞ്ചന്‍ സക്‌സേന ആയിരുന്നു ജാന്‍വിയുടെ രണ്ടാമത്തെ ചിത്രം. രൂഹി ആണ് മൂന്നാമത്തെ ചിത്രം.

Advertisements

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ ഒരിടം നേടിയെടുക്കാന്‍ ജാന്‍വിയ്ക്ക് സാധിച്ചിട്ടുണ്ട്. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ പുതിയ സിനിമ. നയന്‍താര നായികയായ കോലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി.

Also Read: 33 ലക്ഷം പേർ തന്നെ ഫോളോ ചെയ്യുമ്പോൾ മമ്മൂട്ടി ഫോളോ ചെയ്യുന്നത് രണ്ടുപേരെ; മെഗാസ്റ്റാർ വരെ ഫോളോ ചെയ്യുന്ന ജിനു ബെൻ ആര്

മലയാള സിനിമ ഹെലന്റെ ഹിന്ദി റീമേക്കിലും ജാന്‍വിയാണ് നായിക. സിനിമയില്‍ എന്നതിലുപരി സോഷ്യല്‍ മീഡിയയിലും തിളങ്ങുന്ന താരമാണ് ബോളിവുഡ് നടി ജാന്‍വി കപൂര്‍. താരത്തിന്റെ ചിത്രങ്ങളും മറ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.

സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കായി രസകരമായ പോസ്റ്റുകള്‍ അവതരിപ്പിക്കാന്‍ ജാന്‍വി കപൂര്‍ ശ്രദ്ധാലുവാണ്. വാര്‍ത്താ കോളങ്ങളില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന താര സുന്ദരി കൂടിയാണ് ജാന്‍വി. ഇപ്പോഴിതാ ആരാധകന്റെ ഒരു ചോദ്യത്തിന് ജാന്‍വി നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Also Read: മണി ഇത്ര പെട്ടെന്നു പോകേണ്ട ഒരാളല്ല, ഞാൻ വഴക്കു പറയുമ്പോൾ തലകുനിച്ച് കണ്ണു നിറയ്ക്കുമായിരുന്നു, കലാഭവൻ മണിയെ കുറിച്ച് സങ്കടത്തോടെ മമ്മൂട്ടി

അടുത്തിടെ താരം ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് ഏ എന്ന സെക്ഷന്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ആരാധകര്‍ക്ക് തന്നോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരമാണ് നടി ഒരുക്കിയത്. ആരാധകരുടെ ഒത്തിരി ചോദ്യങ്ങള്‍ക്ക് ജാന്‍വി ഇതിലൂടെ മറുപടി നല്‍കിയിട്ടുണ്ട്.

‘നമുക്ക് ചുംബിച്ചാലോ’ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഈ ചോദ്യത്തിന് വളരെ ലളിതമായിട്ടായിരുന്നു താരത്തിന്റെ മറുപടി. ‘നോ’ എന്ന് മാത്രമാണ് ജാന്‍വി ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. ഇതിനൊപ്പം ജാന്‍വി മാസ്‌ക് വെച്ചിട്ടുള്ള ഒരു സെല്‍ഫി ചിത്രവും പോസ്റ്റ് ചെയ്തു.

ആരാധകന്റെ ഈ ചോദ്യത്തിലുള്ള അതൃപ്തി ഈ ചിത്രത്തിലൂടെ വ്യക്തമാക്കുകയായിരുന്നു ജാന്‍വി. വളരെ ബോള്‍ഡായി ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയ ജാന്‍വിയെ പ്രശംസിക്കുകയാണ് സോഷ്യല്‍മീഡിയ.

Advertisement