ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മോഡലും നടിയും ബിഗ്ബോസ് മല്‍സരാര്‍ത്ഥിയുമാണ് ജാനകി സുധീര്‍. ടെലിവിഷന്‍ ആരാധകരായ മലയാലികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ മത്സരിച്ചപ്പോള്‍ ആയിരുന്നു ജാനകി സുധീറിനെ കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി അറിയുന്നത്. മോഡലിംഗും അഭിനയവും ഒക്കെയായി സജീവമായ ജാനകിയാണ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ ഹോളിവുഡിലെ നായികമാരില്‍ ഒരാള്‍.
വളരെ ശക്തമായ പ്രമേയുള്ള സിനിമയാണ് ഹോളിവുഡ് എന്നും ലെസ്ബിയന്‍ എന്നൊക്കെ പറയുമ്പോള്‍ ഇന്ന് എല്ലാവരും സ്വീകരിക്കുന്നുണ്ടെന്നും നടി ജാനകി സുധീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സിനിമയ്ക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നുവെന്നും താരം പറയുന്നു.
പലരും പറയാന്‍ മടിച്ച കാര്യം നമ്മള്‍ ഓപ്പണായി പറയുകയാണ് സിനിമയിലൂടെ. മലയാള സിനിമയിലെ ഒരു ചരിത്രമായി ഇത് മാറണമെന്നാണ് ആഗ്രഹിക്കും. ചിത്രത്തില്‍ ഡയലോഗുകള്‍ ഒന്നുമില്ല സൈലന്റായിട്ടുള്ള ചിത്രമാണ്. ഈ സിനിമ ചെയ്യണമെന്ന് പറഞ്ഞ് ഞാനായിട്ട് തിരഞ്ഞെടുത്തത് ആണ്. എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്, അവരുടെ മാനസികാ അവസ്ഥയൊക്കെ എനിക്കറിയാമെന്നും നടി കൂട്ടിച്ചേര്‍ത്തു.
”പൊതുവെ വന്ന് പോകുന്ന തരത്തിലുള്ള ക്യാരക്ടറാണ് എനിക്ക് ലഭിക്കാറുള്ളത്. നായികയായി അഭിനയിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. അത് തികച്ചും വ്യത്യസ്തമായാല്‍ കൂടുതല്‍ ചര്‍ച്ചയാവില്ലേ. അങ്ങനെയാണ് രണ്ടും കല്‍പ്പിച്ച് ഈ ക്യാരക്ടര്‍ തിരഞ്ഞെടുത്തത്. ലിപ് ലോക്കും ബെഡ്‌റൂം സീനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചിത്രത്തിലുണ്ട്. സ്‌ക്രിപ്റ്റില്‍ അതേക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്.” നടി കൂട്ടിച്ചേര്‍ത്തു.
ഹോളിവുഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യഗ്ലിഡ്‌സിന് ജാനകി നല്കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ഇരുപത്തിയൊന്ന് – ഇരുപത്ത് രണ്ട് വയസ്സിലായിരുന്നു ആദ്യമായി മദ്യം കഴിച്ചതെന്ന് നടി തുറന്നുപറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പമുള്ള ഒരു നേരം പോക്കായിരുന്നു അതെന്നും ജാനകി കൂട്ടിച്ചേര്‍ത്തു.
അന്ന് ബിയറാണ് അടിച്ചിരുന്നതെന്നും ഇന്ന് തനിക്ക് ഇഷ്ടമുള്ള ബ്രാന്റ് ബക്കാടിയന്‍ ആണെന്നും നടി പറയുന്നു. ബക്കാടിയന്‍ എന്ന് പറയുമ്പോള്‍, ഹാങ് ഓവര്‍ എന്നാണ് ജാനകിയ്ക്ക് ഓര്‍മവരുന്നത്. പക്ഷെ ഇപ്പോള്‍ വര്ക്കൗട്ടും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിനാല്‍ അടിക്കാറില്ലെന്നും ജാനകി കൂട്ടിച്ചേര്‍ത്തു.
താന്‍ പോണ്‍വീഡിയോകളും സിനിമകളും കാണാറുണ്ടെന്നും തുറന്നുപറഞ്ഞ നടി ഇരുപത്തിയൊന്ന്- ഇരുപത്തി രണ്ട് വയസ്സില്‍ തന്നെയാണ് ആദ്യമായി കണ്ടെന്നും തുറന്നുപറഞ്ഞു. എന്നാല്‍ ആദ്യമായി കണ്ട ആ പോണ്‍ സിനിമ ഏതായിരുന്നു എന്ന് ഇപ്പോള്‍ ഓര്‍മയില്ലെന്നും പറഞ്ഞു.
ഏത് ശരീരഭാഗമാണ് ഇഷ്ടപ്പെട്ടത് എന്നതായിരുന്നു അടുത്ത ചോദ്യം. തന്റെ ശരീരത്തില്‍ ഇഷ്ടപ്പെട്ട ഭാഗം ‘കണ്ണ്’ എന്നായിരുന്നു ജാനകിയുടെ മറുപടി. സോഷ്യല്‍മീഡിയയില്‍ സജീവമായ നടി ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. ഇതിന് താഴെ മോശം കമന്റുകള്‍ വരാറുണ്ടെന്നും എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കാറില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.