ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായിരുന്നു ജലജ. പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല നടി ജലജയെ. ഈ താരം അഭിനയിച്ച സിനിമകള്‍ ഇന്നും പ്രേക്ഷകര്‍ കാണാറുണ്ട്. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ജലജ പിന്നീട് ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.
ഇപ്പോള്‍ വലിയൊരു ഇടവേള കഴിഞ്ഞ് മാലിക്കിലൂടെ തിരിച്ചുവരികയും ചെയ്തു ജലജ. ഒറ്റ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ തിരക്കിലാണ് ജലജ. മാലിക്കില്‍ ജലജയുടെ കുട്ടിക്കാലത്തെ അവതരിപ്പിച്ചിരുന്നത് മകള്‍ ദേവിയാണ്.
Also Read: മമ്മുക്കയും ലാലേട്ടനും ആണല്ലോ ഇന്നും മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍സ്; ജലജ
ഒറ്റ എന്ന സിനിമയിലും അമ്മയ്ക്കൊപ്പം മകള്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ജലജ തന്റെ സഹപ്രവര്‍ത്തകരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന# മമ്മൂട്ടിയെക്കാള്‍ സീനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും താന്‍ മമ്മൂട്ടിക്കൊപ്പം ഒത്തിരി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ജലജ പറയുന്നു.
ഒന്നിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ഒത്തിരി സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് മമ്മൂട്ടി. ഇന്നും അദ്ദേഹം ഹീറോയായി അഭിനയിക്കുന്നുവെന്നും ചെറുപ്പമായിരിക്കുന്നുവെന്നും ചിന്തിക്കുമ്പോള്‍ നമുക്കെല്ലാം അഭിമാനം തോന്നുമെന്നും മമ്മൂക്കയും ലാലേട്ടനുമൊക്കെയാണ് ഇന്നും മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍.
Also Read: ബോളിവുഡിന്റെ ലേഡി സിങ്കമാകാൻ ദീപിക പദുക്കോൺ; സംവിധാനം ചെയ്യാൻ രക്ഷിത് ഷെട്ടിയും
താന്‍ അതിരാത്രയിലാണ് ലാലിന്റെ നായികയായി അഭിനയിക്കുന്നത്. എല്ലാവരും ഒരു ഫാമിലി പോലെയാണെന്നും ഉര്‍വശി തനിക്ക് ഇഷ്ടമുള്ള നടിയാണെന്നും പവര്‍ഹൗസാണെന്നും എല്ലാ റോളുകളും പുള്ളിക്കാരി ഈസിയായി ചെയ്യുമെന്നും ജലജ പറയുന്നു.