വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ ആയ നടിയാണ് ഇനിയ. മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചില്‍ അധികം ചലച്ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തില്‍, മാമാങ്കം തുടങ്ങി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്.
സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളു മൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.
നടി തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും കാണിക്കാറില്ല. ഇപ്പോഴിതാ സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ അഭിനയിക്കുന്നതിനെ കുറിച്ച് ഇനിയ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
തനിക്ക് ആദ്യമൊന്നും ഇന്റിമസി സീനുകളില്‍ അഭിനയിക്കാന്‍ അറിയില്ലായിരുന്നു. സംവിധായകന് പറഞ്ഞത് അനുസരിച്ചാണ് ചെയ്തതെന്നും ഇത് കണ്ട് എല്ലാവരും കൈയ്യടിച്ചപ്പോഴായിരുന്നു തനിക്ക് കൂടുതല്‍ ആത്മവിശ്വാസം വന്നതെന്നും ഇനിയ പറയുന്നു.
നമ്മുടെ കോണ്‍ഫിഡന്‍സിന് അനുസരിച്ചാണ് ഗ്ലാമറസ് ആവേണ്ടത്. ഏത് ലെവല്‍ വരെ പോണം എന്നത് നമ്മുടെ തീരുമാനമാണ്. ആരും നമ്മെ അത് ചെയ്യണമെന്നൊന്നും പറഞ്ഞ് നിര്‍ബന്ധിക്കില്ലെന്നും നമ്മള് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം ചെയ്യണമെന്നും ഗ്ലാമര്‍ വേറെ വള്‍ഗര്‍ വേറെയെന്നും ഇനിയ കൂട്ടിച്ചേര്‍ത്തു.
തമിഴ് സിനിമയില്‍ നടിമാര്‍ വയര്‍ കാണിക്കുന്നതും സെക്സിയായി ഡാന്‍സ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. അതെല്ലാം ജോലിയുടെ ഭാഗമാണെന്നും മോശം കണ്ണിലൂടെ നോക്കുമ്പോഴാണ് അത് മോശമായി തോന്നുന്നതെന്നും സൗന്ദര്യം ആസ്വദിക്കാനും കാണാനും പ്രദര്ശിപ്പിക്കാനുമുള്ളതാണെന്നും യംഗ് ഏജില് ആണ് ഷൈന്‍ ചെയ്യേണ്ട സമയമെന്നും ഇനിയ പറയുന്നു.