അതില്‍ ഗ്ലാമറസായ കോസ്റ്റിയൂമൊക്കെ ധരിക്കണം, നിനക്ക് വണ്ണമില്ലേ എന്ന് മമ്മൂക്ക പരിഹസിച്ചു, ആ വാശിയില്‍ കുറച്ചത് 10 കിലോ ശരീരഭാരം, നടി ഇനിയ പറയുന്നു

200

മലയാളത്തിലും തമിഴിലും സജീവമായ നടിയാണ് ഇനിയ. ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അയാള്‍, ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തില്‍, മാമാങ്കം എന്നീ ചിത്രങ്ങളില്‍ ഇനിയ അഭിനയിച്ചിട്ടുണ്ട്.

മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാല്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചത് താരമാണ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്.

Advertisements

താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും നടി കാണിക്കാറില്ല. മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്കൊപ്പം മൂന്നുസിനിമളാണ് തുടര്‍ച്ചായി താരം ചെയ്തത്.

Also Read: നടി മഞ്ജുപിള്ളയുമായി വേര്‍പിരിഞ്ഞതിന് ശേഷം രണ്ടാം വിവാഹം, കോടികളുടെ സ്വത്തുക്കളുണ്ടായിട്ടും ഇന്ന് താമസം വാടകവീട്ടില്‍, നടന്‍ മുകുന്ദന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

പുത്തന്‍പണം, മാമാങ്കം, പരോള്‍ തുടങ്ങിയ ചിത്രങ്ങളാണവ. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം തുറന്നുപറയുകയാണ് താരം. പരോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യയായാണ് തനിക്ക് അവസരം ലഭിച്ചതെന്നും രണ്ട് കുട്ടികളുടെ അമ്മയായിട്ടൊക്കെ അഭിനയിക്കേണ്ടതിനാല്‍ കുറച്ച് വണ്ണമൊക്കെ തനിക്കുണ്ടായിരുന്നുവെന്നും ഇനിയ പറയുന്നു.

പിന്നീട് മാമാങ്കത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ മമ്മൂക്ക തന്നോട് പറഞ്ഞത് ആലോചിച്ചിട്ടേ അഭിനയിക്കാവൂ എന്നും തന്റെ നായികയായി ഒ്‌ക്കെ അഭിനയിച്ചശേഷം ക്യാരക്ടര്‍ റോളില്‍ അഭിനയിക്കുമ്പോള്‍ കരിയറിനെ ബാധിക്കുമോ എന്ന നോക്കണമെന്നും മമ്മൂട്ടി പറഞ്ഞതായി ഇനിയ പറയുന്നു.

Also Read: ലാലേട്ടന്റെ ആ അത്ഭുത ചിത്രം പിറന്നത് ഒറ്റദിവസം കൊണ്ട്, ഇന്നും മലയാളികളുടെ ഉള്ളു പൊള്ളിക്കുന്ന ആ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥ ഇങ്ങനെ

എന്നാല്‍ തനിക്ക് വിട്ടുകളയാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നിനക്ക് വണ്ണമില്ലേ അതില്‍ ഗ്ലാമറസായ കോസ്റ്റിയൂമൊക്കെ ധരിക്കേണ്ടി വരുമെന്ന് മമ്മൂക്ക പറഞ്ഞു. തന്നെ കൊണ്ട് പറ്റില്ലെന്ന രീതിയിലായിരുന്നു മമ്മൂക്ക സംസാരിച്ചതെന്നും ആ വാശിയില്‍ താന്‍ വണ്ണം കുറക്കുകയായിരുന്നുവെന്നും ഇനിയ പറയുന്നു.

പത്ത് കിലോയോളം കുറച്ചുവെന്നും പിന്നീട് മമ്മൂക്ക തന്നെ നേരിട്ട് കണ്ടപ്പോള്‍ ഇതേതാ സുന്ദരിയെന്ന് അത്ഭുതത്തോടെ ചോദിച്ചുവെന്നും താന്‍ വര്‍ക്കൗട്ടൊന്നും ചെയ്യാത്തതുകൊണ്ടായിരുന്നു അന്ന് മമ്മൂക്ക തന്നോട് അങ്ങനെ പറഞ്ഞതെന്നും ഇനിയ പറയുന്നു.

Advertisement