വീട്ടുകാരെ എതിര്‍ത്ത് പ്രണയവിവാഹം, മദ്യപാനിയായ ഭര്‍ത്താവ് മരിച്ച് 15ാം ദിവസം മകളെ വളര്‍ത്താന്‍ ജോലിക്ക് പോവേണ്ടി വന്നു, ദുരിതജീവിതം പറഞ്ഞ് നടി ഇന്ദുലേഖ

229

മലയാളം മിനി സ്‌ക്രീന്‍ ആരാധകരായ കുടുംബ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയും പ്രിയങ്കരിയും ആയ താരമാണ് നടി ഇന്ദുലേഖ. ദൂരദര്‍ശന്‍ സജീവമായരുന്ന കാലം തൊട്ട് സീരിയല്‍ രംഗത്ത് സജീവം ആയിരുന്ന ഇന്ദുലേഖ മികച്ച ഒരു നര്‍ത്തകി കൂടിയാണ്.

Advertisements

തന്റെ മൂന്നര വയസ്സു മുതല്‍ ഡാന്‍സ് പഠിക്കുന്നുണ്ട്. വളരെ യാദൃശ്ചികം ആയാണ് നടി സീരിയല്‍ ലോകത്ത് എത്തിപ്പെട്ടത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ഹീറോസ് എന്ന സീരിയലിലേക്ക് നടി എത്തുന്നത്. ഇതുവരെ ഏതാണ്ട് എഴുപത്തഞ്ചോളം സീരിയലുകളിലും 15 ല്‍ അധികം സിനിമകളിലും ഇന്ദുലേഖ അഭിനയിച്ചു കഴിഞ്ഞു.

Also Read:എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്ന മനുഷ്യനാണ്, ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് 60 വയസ്സായേനെ, ഭര്‍ത്താവിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് താര കല്യാണ്‍

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് ഇന്ദുലേഖ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ ഒരു ഫോട്ടോ മാഗസിനില്‍ കവര്‍ പേജായി വന്നിരുന്നുവെന്നും അന്ന് അതുകണ്ട് മഞ്ജു വാര്യരുടെ മുഖസാദൃശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു തന്നെ അന്വേഷിച്ച് സിനിമയില്‍ നിന്നും ഓഫര്‍ വന്നതെന്നും ഇന്ദുലേഖ പറയുന്നു.

ആകാശഗംഗയിലാണ് താന്‍ ആദ്യമായി അഭിനയിച്ചത്. ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി എത്തിയ താന്‍ ഇപ്പോള്‍ 30 വര്‍ഷത്തോളമായി അഭിനയത്തില്‍ നില്‍ക്കുന്നുവെന്നും തനിക്ക് സിനിമയും സീരിയലും ഒരുപോലെ ഇഷ്ടമാണെന്നും സിനിമയാവുമ്പോള്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്നും പക്ഷേ ബിഗ് സ്‌ക്രീനില്‍ നമ്മളെ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം അത് വേറെ തന്നെയാണെന്നും ഇന്ദുലേഖ പറയുന്നു.

Also Read:അതെല്ലാം എല്ലാം എന്റെ പേഴ്‌സണല്‍ മാറ്റര്‍, ഭാര്യയോടുള്ള എന്റെ സ്‌നേഹം എനിക്ക് നാട്ടുകാരെ ബോധിപ്പിക്കേണ്ട, തുറന്നടിച്ച് ദിലീപ്, ചര്‍ച്ചയായി വാക്കുകള്‍

വീട്ടുകാരെ എതിര്‍ത്തുകൊണ്ടുള്ള പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. സിനിമാസംവിധായകനായ ശങ്കര്‍ കൃഷ്ണയായിരുന്നു ഭര്‍ത്താവ്. ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരു അപകടത്തിന് പിന്നാലെ സിനിമാജീവിതത്തില്‍ പരാജയമാവുകയായിരുന്നു ശങ്കര്‍.

ഇതോടെ മദ്യപാനവും ആരംഭിച്ചു. പിന്നാലെ ലിവര്‍ സിറോസിസ് ബാധിച്ചതോടെ ദുരിതത്തിലായി ഇവരുടെ ജീവിതം. ആ സമയത്തായിരുന്നു മകളുടെ ജനനവും. ഭര്‍ത്താവ് മരിച്ച് 15ാം ദിവസം മകളെ വളര്‍ത്താന്‍ വേണ്ടി ജോലിക്ക് പോകേണ്ടി വന്നിട്ടുണ്ടെന്ന് ഒരിക്കല്‍ ഇന്ദുലേഖ പറഞ്ഞിരുന്നു.

Advertisement