ഒരു കാലത്ത് മലയാള സീരിയല്‍ രംഗത്ത് ധാരാളം ആരാധകര്‍ ഉണ്ടായിരുന്ന നടി ആയിരുന്നു ഇന്ദുലേഖ. സീരിയലുകളില്‍ മാത്രമല്ല ചില സിനിമകളിലും നടി ചെറിയ ചെറിയ വേഷങ്ങളില്‍ എത്തിയിരുന്നു.
മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് ഹിറ്റുകളായി മാറിയ നിരവധി സീരിയലുകളില്‍ ഇന്ദുലേഖ വേഷമിട്ടിരുന്നു. ചെയ്യുന്ന വേഷങ്ങളില്‍ എല്ലാം പ്രേക്ഷകര്‍ക്ക് ഈ താരത്തെ ഇഷ്ടമായിരുന്നു. സംവിധായകന്‍ ആയിരുന്ന ശങ്കരന്‍ പോറ്റിയായിരുന്നു നടിയുടെ ഭര്‍ത്താവ്. താരത്തിന് ഒരു മകളുമുണ്ട്.
അടുത്തിടെ ഷെഫ് പിള്ളയ്ക്കൊപ്പം കുക്കറി ഷോയില്‍ പങ്കെടുത്ത ഇന്ദുലേഖ തന്റെ സിനിമയെ കുറിച്ചുള്ള വരവിനെ കുറിച്ചും സിനിമയിലും സീരിയലിലും മുപ്പത് വര്‍ഷത്തോളമായി നിലനില്‍ക്കുന്നതിനെ കുറിച്ചും സംസാരിക്കുകയാണ്.
സിനിമയും സീരിയലും ഒരുപോലെ കൊണ്ടുപോയിരുന്നത് ആണ്. രണ്ടും ഒരുപോലെ ഇഷ്ടമാണ്. സീരിയല്‍ ആണ് ഡെയിലി പോയി വരാനും വീടുമായി കൂടുതല്‍ അറ്റാച്ഡ് ആയിട്ടിരിക്കാനും സൗകര്യം. സിനിമ ആവുമ്പോള്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടിയൊക്കെ വരും. പക്ഷെ ബിഗ് സ്‌ക്രീനില്‍ നമ്മളെ കാണുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുത് തന്നെയാണ്’ ഇന്ദുലേഖ പറഞ്ഞു.