മലയാളത്തിന്റെ ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയ താരമാണ് ഇന്ദുലേഖ. തുടക്ക കാലത്ത് ചില സിനിമകളില്‍ വേഷമിട്ടിരുന്നെങ്കിലും സീരിയലുകളിലാണ് നടി കൂടിതലും തിളങ്ങിയിട്ടുള്ളത്. ഇന്ന് മലയാളി സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ഇന്ദുലേഖ.
ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സീരിയലില്‍ നിറ സാന്നിധ്യമാണ് ഇന്ദുലേഖ. ദേവീമാഹാത്മ്യം, വേളാങ്കണ്ണി മാതാവ്,അല്‍ഫോന്‍സാമ്മ തുടങ്ങിയ സീരിയലുകളിലെല്ലാം താരം വേഷമിട്ടിരുന്നു. ഒരു നടി മാത്രമല്ല ഇന്ദുലേഖ. ഡബ്വിങ് ആര്‍ട്ടിസ്റ്റും നര്‍ത്തകിയും കൂടിയാണ് താരം.
പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്. ശങ്കരന്‍ പോറ്റി എന്ന സംവിധായകനെയാണ് ഇന്ദുലേഖ വിവാഹം ചെയ്ത.് ഇരുവര്‍ക്കും ഒരു മകളുണ്ട്. ഉണ്ണിമായ എന്നാണ് ഇന്ദുലേഖയുടെ മകളുടെ പേര്. മദ്യപാനിയായ ഭര്‍ത്താവ് കരള്‍ രോഗം ബാധിച്ച് മരിച്ചതോടെ ഇന്ദുലേഖ തളര്‍ന്നിരുന്നു.
ഭര്‍ത്താവ് രോഗിയായതോടെ താരത്തിന്റെ കുടുംബം സാമ്പത്തികമായി താഴ്ന്നിരുന്നു. ഈ സമയത്ത് തനിക്ക് ജോലിക്ക് പോവേണ്ടി വന്നിരുന്നുവെന്നും അതിന് ഒത്തിരി പേര്‍ കുറ്റപ്പെടുത്തിയിരുന്നുവെന്നും ആ സമയത്ത് താനും കൂടെ ജോലിക്ക് പോയിരുന്നില്ലെങ്കില്‍ കുടുംബം പട്ടിണിയിലാവുമായിരുന്നുവെന്നും ഇന്ദുലേഖ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇന്ദുലേഖ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകളുടെ പിറന്നാള്‍. ജന്മദിനത്തില്‍ മകള്‍ക്ക് നല്‍കിയ സമ്മാനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇന്ദുലേഖ ഇപ്പോള്‍.
ഭര്‍ത്താവും മകളും ഇന്ദുലേഖയും ഒന്നിച്ച് നില്‍ക്കുന്ന ഒരു കുടുംബ ചിത്രമാണ് താരം സമ്മാനിച്ചത്. മകള്‍ കുഞ്ഞായിരിക്കുമ്പോഴാണ് ഭര്‍ത്താവ് മരിച്ചതെന്നും ഇന്ന് അവള്‍ പത്താംക്ലാസ്സില്‍ എത്തിയെന്നും ഇത്രയും നല്ലൊരു ഗിഫ്റ്റ് അല്ലാതെ വേറെന്ത് സര്‍പ്രൈസ് ആണ് മകള്‍ക്ക് ജന്മദിനത്തില്‍ കൊടുക്കുന്നതെന്നും ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്ദുലേഖ കുറിച്ചു.