ജനിച്ചത് ബ്രാഹ്‌മണകുടുംബത്തില്‍, മുസ്ലീം യുവാവുമായി പ്രണയ വിവാഹം, ഇന്ന് വീട്ടില്‍ പൂജ മുറിയും, നിസ്‌കാരമുറിയും, നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

611

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഇന്ദ്രജ. ചുരുക്കം ചില മലയാള സിനിമകളിലാണ് മുഖം കാണിച്ചിട്ടുള്ളതെങ്കിലും പ്രേക്ഷകര്‍ക്ക് ഇന്നും മറക്കാനാവാത്ത മുഖം, അത് നടി ഇന്ദ്രജയുടേതാണ്. കാരണം താരം എത്തിയ ചിത്രങ്ങള്‍ അത്രത്തോളം ഓളം സൃഷ്ടിച്ചതായിരുന്നു.

ഉസ്താദ്, ക്രോണിക് ബാച്ച്ലര്‍, മയിലാട്ടം, എഫ്ഐആര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഇന്ദ്രജ മലയാളി പ്രേക്ഷകരുടെ മനസിലേയ്ക്ക് നടന്നു കയറിയത്. ചെന്നൈയില്‍ ഒരു തെലുങ്ക് കുടുംബത്തില്‍ ജനിച്ച ഇന്ദ്രജ തെലുങ്ക് സിനിമകളില്‍ നിറഞ്ഞു നില്‍ക്കവെയാണ് നടി മലയാള സിനിമാ ലോകത്തേയ്ക്കും എത്തിയത്.

Advertisements

ഒരു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഇന്ദ്രജ ഒരു മുസ്ലീമിനെയാണ് വിവാഹം ചെയ്തത്. ബിസിനസ്സുകാരനായ മുഹമ്മദ് അബ്‌സാറാണ് ഇന്ദ്രജയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും ഇപ്പോള്‍ ഒരു മകളുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇന്ദ്രജ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Also Read; ടീഷർട്ട് ഇട്ട് തന്റെ മുന്നിലെത്തിയ കനിഹയോട് ആ പ്രമുഖ സംവിധായകൻ ചെയ്തത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ കേട്ടോ

ആദ്യമായി പ്രൊപ്പോസ് ചെയ്തത് അബ്‌സറായിരുന്നു, ആറുവര്‍ഷക്കാലം പ്രണയിച്ചതിന് ശേഷമായിരുന്നു അബ്‌സറിനെ കല്യാണം കഴിച്ചതെന്നും എന്നാല്‍ മറ്റൊരു മതത്തിലുള്ള ആളുമായുള്ള വിവാഹത്തിന് തന്റെ വീട്ടില്‍ വല്യ എതിര്‍പ്പൊന്നും ഇല്ലായിരുന്നുവെന്നും ഇന്ദ്രജ പറയുന്നു.

അബ്‌സാറിനോട് പെട്ടെന്നൊന്നും താന്‍ ഇഷ്ടമാണെന്ന് പറഞ്ഞിരുന്നില്ല, അബ്‌സാര്‍ തന്നെ പ്രൊപ്പോസ് ചെയ്ത് 20 ദിവസങ്ങള്‍ കഴിഞ്ഞാണ് താനും ഇഷ്ടമാണെന്ന പറഞ്ഞതെന്നും കാരണം താന്‍ കുറേ ആലോചിച്ച ശേഷം എടുത്ത തീരുമാനമായിരുന്നു അതെന്നും ഇന്ദ്രജ കൂട്ടിച്ചേര്‍ത്തു.

Also Read; ടീഷർട്ട് ഇട്ട് തന്റെ മുന്നിലെത്തിയ കനിഹയോട് ആ പ്രമുഖ സംവിധായകൻ ചെയ്തത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ കേട്ടോ

തനിക്ക് താഴെ രണ്ട് സഹോദരിമാര്‍ ഉണ്ടായിരുന്നു. താന്‍ കാരണം അവര്‍ക്ക് പേരുദോഷം ഉണ്ടാവരുതെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഒടുവില്‍ ആലോചിച്ച് അദ്ദേഹത്തോട് ഓകെ പറയുകയായിരുന്നുവെന്നും ഇന്ദ്രജ പറയുന്നു. വിവാഹശേഷം മതം മാറിയില്ല, തങ്ങള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിച്ച് ജീവിക്കുകയാണെന്നും ഇപ്പോള്‍ തങ്ങളുടെ വീട്ടില്‍ ഒരു പൂജ മുറിയിയുണ്ടെന്നും അതില്‍ താന്‍ പൂജ ചെയ്യാറുണ്ടെന്നും ഇന്ദ്രജ പറയുന്നു.

Advertisement