കല്യാണം കഴിഞ്ഞ പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്, അവൾക്ക് എന്നെയും, വിവാഹത്തിന് മുൻപേ ഞങ്ങൾ പ്രണയത്തിലായിരുന്നു, അത് തെറ്റാണോ; അവിഹിതത്തെ കുറിച്ച് ഹില പറയുന്നത് ഇങ്ങനെ

180

സോഷ്യൽ മീഡിയയിൽ ഏറെ പരിചിതയായ മറ്റൊരു താരമാണ് ഹില. യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഹില പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുകയാണ്. ഹിലയുടെ വാപ്പയെ കുറിച്ചും, ഉമ്മയെ രണ്ടാമത് വിവാഹം ചെയ്യിപ്പിച്ചതിനെ കുറിച്ചും, ഹില പഠിയ്ക്കുന്നതും തുടങ്ങി ഹില ബ്രേക്കപ്പായ കഥകൾ വരെ ആരാധകർക്കറിയാം.

ഇതിനെ എല്ലാം അടിസ്ഥാനമാക്കി പ്രേക്ഷകർക്ക് തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ നടി. ക്യു ആന്റ് എ സെഗ്മെന്റിലാണ് ഹില തന്റെ മനസ് തുറന്നത്. ആദ്യം തന്നെ താരം പ്രതികരിച്ചത് അവിഹിതത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു. ‘വിവാഹം കഴിഞ്ഞ ഒരു പെൺകുട്ടിയെ പ്രേമിയ്ക്കുന്നത് തെറ്റാണോ.

Advertisements

Also read; നിങ്ങൾ ഡാൻസ് ചെയ്താൽ ഈ സ്റ്റേജ് പൊളിഞ്ഞ് വീഴുമല്ലോ, ഞങ്ങൾക്ക് പേടിയാണ്, തന്നെ പരിഹസിച്ചവരെ കുറിച്ച് ദേവി ചന്ദന

തിരിച്ച് അവൾക്കും ഇഷ്ടമാണെങ്കിൽ. കല്യാണത്തിന് മുൻപേ പ്രണയത്തിലായിരുന്നു, വിവാഹത്തിന് ശേഷവും, ആ ദാമ്പത്യത്തിൽ സന്തോഷം അല്ലാത്തപ്പോൾ പ്രണയം തുടരുന്നത് ശരിയാണോ’ എന്ന ചോദ്യത്തോടാണ് ഹില പ്രതികരിച്ചത്. ‘എന്റെ അഭിപ്രായത്തിൽ അത് തെറ്റ് ആണ്. ഇപ്പോഴും കല്യാണം കഴിച്ച ആളിന് ഒപ്പമാണ് ആ പെൺകുട്ടി ഉള്ളത്, വിവാഹ മോചനം ഒന്നും ആയിട്ടില്ല എന്നുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്.

അത് ഒരു വഞ്ചനയാണെന്നേ എനിക്ക് പറയാൻ പറ്റൂ. വിവാഹ ബന്ധത്തിൽ ഹാപ്പി അല്ല എങ്കിൽ അന്തസ്സ് ആയി ഡിവോഴ്സ് ചോദിക്കണം. കാര്യങ്ങൾ അയാളോട് പറയണം.’ ഹില പറഞ്ഞു. പിന്നെ ഏറ്റവും അധികം വന്ന ചോദ്യം പ്രണയ ബന്ധത്തെയും വിവാഹത്തെയും കുറിച്ചായിരുന്നു. ഇതിനും ഹില വ്യക്തമായ മറുപടി നൽകി.

ഒരു പ്രണയം ബ്രേക്ക് അപ്പ് ആയ സാഹചര്യത്തിൽ ഇനി അങ്ങനെ ഒരു ബന്ധം ഉണ്ടാവുമോ, പ്രണയ വിവാഹമായിരിയ്ക്കുമോ, വിവാഹം എപ്പോഴായിരിയ്ക്കും എന്നൊക്കെയായിരുന്നു അധികമാളുകളും ചോദിച്ചത്. തീർച്ചയായും ഒരു തേപ്പ് കിട്ടി എന്നത് കൊണ്ട് ഇനി ഞാൻ വിവാഹം ചെയ്യാതെ ജീവിയ്ക്കുകയൊന്നും ഇല്ല. ഉറപ്പായും ഞാൻ വിവാഹം ചെയ്യും. നല്ല ഒരു കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന് ആഗ്രഹിയ്ക്കുന്ന ആളാണ് ഞാൻ. പക്ഷെ അത് അറേഞ്ച്ഡ് മാര്യേജ് ആയിരിയ്ക്കും.

ഇനിയൊരു പ്രണയ പരാജയം താങ്ങാൻ പറ്റില്ല. മറ്റൊരു രഹസ്യമായ കാര്യം കൂടെ ഞാൻ വെളിപ്പെടുത്താം, എന്റെ പേര് എം ഫോർ മാട്രമോണിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒത്ത ആളെ കിട്ടിയാൽ വിവാഹം ഉണ്ടാവും. അത് എപ്പോഴായിരിയ്ക്കും എന്നൊന്നും ഇപ്പോൾ പറയാൻ സാധിയ്ക്കില്ലെന്നും ഹില പറഞ്ഞു. എന്റെ പ്രണയം പരാജയപ്പെട്ടപ്പോൾ അറിയാവുന്ന ആരും എന്നെ കുറ്റപ്പെടുത്തിയിട്ടില്ല.

അതിൽ എന്റെ ഭാഗത്ത് ഒരു തെറ്റും ഇല്ലായിരുന്നു. എന്നിട്ടും സോഷ്യൽ മീഡിയയിൽ ചിലർ ഞാൻ തേച്ചതാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു. എന്നാൽ ആ സമയത്ത് എല്ലാം എനിക്ക് ഏറ്റവും അധികം പിന്തുണ നൽകിയത് എന്റെ ഉമ്മയും ഉപ്പയും തന്നെയാണ്. മറ്റൊരു മതത്തിൽ പെട്ട ആളെ ഞാൻ പ്രേമിച്ചിട്ടും അവർ എന്നെ കുറ്റം പറഞ്ഞില്ല. എന്ത് കാരണം കൊണ്ടോ ആ ബന്ധം വേർപിരിഞ്ഞു. എന്നിട്ടും അവർ എന്നെ കുറ്റപ്പെടുത്തിയില്ല.

നീയായിട്ട് തുടങ്ങിയതല്ലേ, ഒറ്റയ്ക്ക് ഇരുന്ന് അനുഭവിച്ചോ എന്ന് പറഞ്ഞില്ല. അവർ എന്നെ സപ്പോർട്ട് ചെയ്തു. അതില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ ഞാൻ തളർന്ന് പോയേനെയെന്നും ഹില വെളിപ്പെടുത്തി. ഭാവി പരിപാടിയെ കുറിച്ചും ഹില തുറന്നു പറയുന്നുണ്ട്. ‘ഇപ്പോൾ ഞാൻ എന്റെ പിജി പൂർത്തിയാക്കി. എൺപത്തിയഞ്ച് ശതമാനം മാർക്ക് ഒക്കെയുണ്ട്. അടുത്ത മാസം വെക്കേഷനാണ്. അത് കഴിഞ്ഞാൽ ഞാൻ യുഎയിലേക്ക് പോകും.

സെപ്റ്റബർ 13 ഒക്കെ ആവുമ്പോഴേക്കും പോകണം എന്നാണ് പ്ലാൻ. അവിടെ ജോലി നോക്കണം. എനിക്ക് ടീച്ചിങ് ആണ് ആഗ്രഹം. പിന്നെ പതുക്കെ അടുത്ത വർഷം ഒരു പി എച്ച് ഡി ഒക്കെ എടുക്കണം എന്നാണ് വിചാരിയ്ക്കുന്നത്. അതിനിടയിൽ ബിഗ്ഗ് ബോസിലേക്ക് പോകാൻ താത്പര്യമുണ്ടോ എന്ന് ചിലർ ചോദിച്ചു. എനിക്ക് താത്പര്യം ഉണ്ട് എങ്കിലും ഉമ്മയ്ക്ക് അത്ര താത്പര്യം ഇല്ല എന്നാണ് ഹില പറഞ്ഞത്.

ജീവിതത്തിലെ പല പ്രതിസന്ധികളെയും നേരിട്ട ആളാണ് ഹില. ഉപ്പ ഉപേക്ഷിച്ച് പോയിട്ടും ഉമ്മയ്ക്ക് കരുത്തും തണലുമായി. വിമർശനങ്ങളെ നേരിട്ട് ഉമ്മയെ രണ്ടാമത് കല്യാണം കഴിപ്പിച്ചു. സോഷ്യൽ മീഡിയ ആക്രമണങ്ങളെ എല്ലാം അതിജീവിച്ചു. അതിനിടയിൽ പ്രണയ പരാജയവും. ഇതിനെയെല്ലാം എങ്ങിനെ അതിജീവിയ്ക്കുന്നു എന്ന് ചോദിച്ചപ്പോൾ, എന്താണോ സംഭവിയ്ക്കുന്നത് അതിനെ അംഗീകരിയ്ക്കുകയാണ് താൻ ആദ്യം ചെയ്യുന്നത് എന്ന് ഹില പറയുന്നു.

Also read; എന്റെ കാലം കഴിഞ്ഞാലും നാളെ മലയാള സിനിമയ്ക്ക് രണ്ടു സൂപ്പർസ്റ്റാറുകളെ വേണ്ടേ, സുകുമാരൻ അന്ന് പറഞ്ഞത് അച്ചട്ടായി, വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

അതിന് ശേഷം എന്നെ കൊണ്ട് ഇതിനെ മറി കടക്കാൻ കഴിയും എന്ന് ഉറച്ച് വിശ്വസിയ്ക്കും. പലപ്പോഴും അമിതമായി മറ്റുള്ളവരെ വിശ്വസിയ്ക്കുന്നത് കൊണ്ട് ആണ് എനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. എല്ലാവരെയും പെട്ടന്ന് വിശ്വസിയ്ക്കും. എന്നിലെ ആ സ്വഭാവം മാറ്റണം എന്ന ആഗ്രഹമുണ്ടെന്നും ഹില കൂട്ടിച്ചേർത്തു.

Advertisement