ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയായി മാറിയ ആളാണ് ഹാന്‍സിക മോട്വാണി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമായ നടി ഈ അടുത്താണ് വിവാഹിതയായത്. തന്റെ സുഹൃത്തും, ബിസിനസ് പങ്കാളിയുമായ സൊഹൈലിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.
മലയാളത്തില്‍ വില്ലന്‍ എന്ന സിനിമയിലൂടെ താരം എത്തിയിരുന്നു. രാജസ്ഥാനില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം. അന്ന് അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. അതേസമയം സൊഹൈലിന്റെ രണ്ടാം വിവാഹമാണിത്.

ഡിസ്നി പ്ലസ് ഹോട്ട്ടസ്റ്റാറിലൂടെ ഹാന്‍സികയുടെ വിവാഹ മാമാങ്കം ആരാധകര്‍ക്കായി സ്ട്രീം ചെയ്തിരുന്നു. ഇതിലൂടെ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഹാന്‍സിക തുറന്ന് പറയുന്നുണ്ട്. ഹാന്‍സികാസ് ലവ്, ശാദി, ഡ്രാമ എന്നാണ് പരിപാടിയുടെ പേര്.
Also Read: ഇങ്ങനെയാണ് ഞാന്‍ സുന്ദരിയായത്, ട്രോളുകള്‍ക്ക് കിടിലന്‍ മറുപടിയുമായി കാജോള്‍, വൈറലായി ചിത്രം
തമിഴ് സിനിമാനടന്‍ ചിമ്പുവുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് ഷോയുടെ പ്രമോ വീഡിയോയില്‍ താരം സംസാരിക്കുന്നതായി കാണിക്കുന്നുണ്ട്. പക്ഷേ ചിമ്പുവിന്റെ പേരെടുത്ത് പറയാതെയാണ് നടിയുടെ പരാമര്‍ശം. തന്റെ മുമ്പത്തെ ബന്ധം എല്ലാവര്‍ക്കും അറിയവുന്നതാണ് എന്ന് താരം പറഞ്ഞിരുന്നു.
എന്നാല്‍ താന്‍ ആബന്ധം ഇനിയും ആവര്‍ത്തിക്കില്ലെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും ഹന്‍സിക പറഞ്ഞു. ആദ്യം ബന്ധം അവസാനിച്ചതിന് ശേഷമായിരുന്നു സൊഹൈല്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതെന്ന് ഹന്‍സിക കൂട്ടിച്ചേര്‍ത്തു.
Also Read: അന്ന് നിർമ്മാതാവ് പ്രിയങ്കയുടെ അടിവസ്ത്രം കാണണമെന്ന് വാശിപ്പിടിച്ചു; രക്ഷകനായി ഓടിയെത്തി സൽമാൻ ഖാൻ
അവന്‍ എപ്പോഴും തന്റെ അടുത്തുണ്ടായിരുന്നു. തന്റെ ജീവി പങ്കാളി അവനാണെന്നും ഒരു കാര്യം താന്‍ മനസ്സിലുറപ്പിച്ചിരുന്നത് തനിക്ക് ഇനിയൊരു ബന്ധം ഉണ്ടാവുകയാണെങ്കില്‍ അത് താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളുമായിട്ടായിരിക്കുമെന്ന് ആണെന്നും ഹന്‍സിക കൂട്ടിച്ചേര്‍ത്തു.