മലയാളത്തിലെ ഹിറ്റ് മേക്കര്‍മാരില്‍ ഒരാളായ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി വളരെ പെട്ടെന്ന് തന്ന മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനേടാന്‍ ഗ്രേസിന് കഴിഞ്ഞിരുന്നു.
ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ കഥാപാത്രത്തില്‍ ആയിരുന്നു ഗ്രേസ് എത്തിയത്. പിന്നിട് നല്ല അവസരങ്ങള്‍ നടി തേടി എത്തുക ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റുന്നത്. ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രത്തെ ആണ് ഗ്രേസ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
അതുവരെ കണ്ട നടിയെ ആയിരുന്നില്ല കുമ്പളങ്ങിയില്‍ കണ്ടത്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഗ്രേസ് സിനിമയില്‍ എത്തുന്നത്. ഹാപ്പി വെഡ്ഡിങിന് പിന്നാലെ കുമ്പളങ്ങി നൈറ്റ്സ്, തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം റോഷാക്ക് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ഇതിനോടകം താരം അഭിനയിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിനിനും നേരിടേണ്ടി വന്നതിനെ കുറിച്ച് പറയപകയാണ് ഗ്രേസ്. ആദ്യത്തെ ഓഡിഷന്‍ ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു. അതുതന്നെ കിട്ടി. ഓഡിഷന് കൂടെ വന്നത് പപ്പയാണ്. സ്‌ക്രിപ്റ്റ് തന്ന് ചെയ്യാന്‍ പറഞ്ഞത് സിനിമയില്‍ ചെയ്ത സീന്‍ തന്നെയായിരുന്നു. എല്ലാവരും നന്നായിട്ടാണ് ചെയ്യുന്നത്. നന്നായി പാടാന്‍ ശ്രമിക്കുകയാണ് എല്ലാവരും. അതു കണ്ടപ്പോള്‍ തോന്നി ഞാന്‍ നന്നായി ചെയ്തിട്ട് കാര്യമില്ല, എന്തെങ്കിലും വ്യത്യസ്തമായിട്ട് ചെയ്യണമെന്ന്.
ആ പ്രായത്തില്‍ ആ ബുദ്ധി എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും ഗ്രേസ് പറയുന്നു. താന്‍ വെറുപ്പിച്ച് പാടിയതോടെ എല്ലാവരും ചിരിക്കാന്‍ തുടങ്ങി അതോടെയാണ് നമ്മള്‍ ചെയ്താല്‍ ആള്‍ക്കാര്‍ ചിരിക്കുമെന്ന് മനസിലാകുന്നത്. ഒരു പാട്ടു കൂടെ പാടാന്‍ പറഞ്ഞു. അതും വെറുപ്പിച്ച് പാടി. എല്ലാവരും ചിരിച്ചു. വേറെ ആരോടും ചോദിച്ചിരുന്നില്ല. തിരിച്ചു പോന്നെന്നും ഗ്രേസ് പറയുന്നു.
അന്ന് നായികയ്ക്കുളള ഓഡിഷനാണ് പോയത്. രണ്ടാഴ്ച കഴിഞ്ഞ് അവര്‍ വിളിച്ചിട്ട് സെലക്ട് ആയെന്ന് പറഞ്ഞു. സിനിമയില്‍ നായികയായി എന്നാണ് കരുതിയത്. നായിയാകാനുള്ള ലുക്കും ഫിസിക്കും ഒന്നും ഗ്രേസിനില്ല, അതിനാല്‍ ഇതിലേതൊരു ക്യാരക്ടര്‍ റോളാണെന്ന് അവര്‍ പറഞ്ഞു. എനിക്കതില്‍ ഇപ്പോള്‍ പ്രശ്നമില്ല. പക്ഷെ അന്ന് ചെറിയ വിഷമം തോന്നി. എന്നാലും ഓക്കെ ചേട്ടാ ഞാന്‍ അഭിനയിക്കാമെന്നു പറഞ്ഞു. പോയി അഭിനയിച്ചു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ഗ്രേസ് പറഞ്ഞത്.
നോ പറയുക എന്നത് സിനിമയില്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയണ്. താന്‍ അഭിനയിച്ചൊരു സിനിമയില്‍ 15 ദിവസത്തെ ഷൂട്ടുണ്ടെന്നാണ് പറഞ്ഞത്. പാരന്റിനോടാണല്ലോ ആദ്യം സംസാരിക്കുക. പിന്നെ പറയും ആക്ടറോട് സംസാരിക്കണമെന്ന്. അതിന് ശേഷം പാരന്റിനോട് സംസാരിക്കുകയേയില്ല. അത് പെണ്‍കുട്ടിയാണെങ്കില്‍ മാത്രമാണ്. ആണ്‍കുട്ടിയാണെങ്കില്‍ പ്രശ്നമേയില്ലെന്നും ഗ്രേസ് വിശദീകരിക്കുന്നു.
അതെല്ലാം കഴിഞ്ഞ് ഇവര്‍ പറയും, കുറേ കുട്ടികള്‍ അഭിനയിക്കാന്‍ വരുന്നുണ്ട്. ഒറ്റയ്ക്ക് വന്നാല്‍ മതി പാരന്റ്‌സ് വന്നാല്‍ താമസസൗകര്യം ബുദ്ധിമുട്ടാകുമെന്ന്. അപ്പോള്‍ താന്‍ പറഞ്ഞത് ചേട്ടാ എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല താന്‍ വരുന്നില്ലെന്നാണ്. അതോടെ അവര്‍ പറഞ്ഞത് കുഴപ്പമില്ല റൂം ശരിയാക്കാമെന്ന്്. ഞാന്‍ പപ്പയുമായി പോയി. ഒരു കുഴപ്പവുമുണ്ടായില്ല. അന്നേ നോ പറഞ്ഞത് കൊണ്ട് കുഴപ്പമില്ലെന്നും ഗ്രേസ് വെളിപ്പെടുത്തുന്നു.
അതേസമയം, നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗ്രേസ് പറയുന്നു. ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കണ്ടപ്പോള്‍ ഗ്രേസ് അഭിനയം നിര്‍ത്തിയോ എന്നു ചോദിച്ചിരുന്നു.
ഇല്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഇന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറും സംവിധായകനും പറഞ്ഞത് ഗ്രേസ് അഭിനയം നിര്‍ത്തിയെന്നാണെന്നായ്രുന്നു. അതിനാലാണ് ആ സിനിമയിലേക്ക് വിളിക്കാതിരുന്നതെന്ന്. അതൊരു നല്ല സിനിമയായിരുന്നു. നായിക വേഷമാണ് നഷ്ടമായത്.’- എന്നും ഗ്രേസ് പറഞ്ഞു.