കുറേ ദിവസമായി ഭര്‍ത്താവ് കൂടെയില്ല, ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടിലാണ്, തുറന്നുപറഞ്ഞ് നടി ഗൗരി കൃഷ്ണന്‍

348

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്.

Advertisements

വിവാഹത്തിന് പിന്നാലെ ഗൗരിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. വിവാഹ കാര്യങ്ങളെല്ലാം നോക്കുന്നത് ഗൗരിയാണ്, അച്ഛനെയും അമ്മയെയും മാറ്റി നിര്‍ത്തി വലിയ ആളാവുകയാണ്, നാണിക്കാത്ത കല്യാണപ്പെണ്ണ് എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.

Also Read: അന്ന് എന്റെ കള്ളങ്ങള്‍ പൊളിച്ചത് ശശിധരന്‍ എന്ന കൂട്ടുകാരനാണ്, അവനൊക്കെ ഇപ്പോള്‍ എവിടെയാണോ എന്തോ, മമ്മൂട്ടിയുടെ വീഡിയോ പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

എന്നാല്‍ തങ്ങളുടെ ഭാഗത്ത് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഗൗരി വിവാഹശേഷം നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് ഗൗരി. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ഡെ ഇന്‍ മൈ ലൈഫ് വീഡിയോയാണ് താരം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ താരത്തിനൊപ്പം ഭര്‍ത്താവ് മനോജ് ഉണ്ടായിരുന്നില്ല. ഷൂട്ടിന്റെ തിരക്കിലാണ് സാര്‍ എന്നും താന്‍ ഇപ്പോള്‍ തന്റെ വീട്ടിലാണെന്നും ഗൗരി പറയുന്നു.

Also Read: ജീവിതത്തില്‍ ഒത്തിരി അത്ഭുതങ്ങള്‍ ദൈവം തന്നു, ക്രിസ്തുമതം സ്വീകരിച്ചതിനുള്ള കാരണം വെളിപ്പെടുത്തി മോഹിനി

ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് മനോജ് ഇനി കുറേ ദിവസങ്ങള്‍ കഴിഞ്ഞാണ് വരുന്നത്. അതുകൊണ്ടാണ് താന്‍ വീട്ടിലേക്ക് വന്നതെന്നും ഇപ്പോള്‍ അനിയന്‍ കൂട്ടിനുണ്ടെന്നും അച്ഛനും അമ്മയും തന്റെ വീടുപണി നടക്കുന്ന സ്ഥലത്താണെന്നും ഗൗരി പറയുന്നു.

Advertisement