മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു ഒരു കാലത്ത് വാനമ്പാടി എന്ന സീരിയല്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ ഇപ്പോള്‍ അവസാനിച്ചുവെങ്കിലും ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.
വാനമ്പാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഗൗരി പ്രകാശ്. ഒത്തിരി ആരാധകരെയാണ് ഈ കുഞ്ഞ് താരം വാനമ്പാടിയിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെ സ്വന്തമാക്കിയത്.
ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ഗൗരി. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ഇതിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഇത് ഏറ്റെടുക്കുന്നത്.
ഇപ്പോഴിതാ അടുത്ത കാലത്ത് ഗൗരി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇതില്‍ തന്റെ പിതാവിനെ കുറിച്ചും അഭിനയത്തെ കുറിച്ചുമൊക്കെയാണ് താരം സംസാരിക്കുന്നത്. തന്റെ അച്ഛന്റേത് സംഗീത കുടുംബമായിരുന്നുവെന്നും അതിനാല്‍ തനിക്ക് ചെറുപ്പം മുതലേ സംഗീതവാസനയുണ്ടായിരുന്നുവെന്നും ഗൗരി പറയുന്നു.
അച്ഛനായിരുന്നു തന്റെ ആദ്യത്തെ ഗുരു. ആദ്യമായി ഒന്നരവയസ്സിലാണ് പാട്ട് മൂളിയതെന്നും കേരള സംഗീത അക്കാദമിയില്‍ നിന്നും മികച്ച ഗായികയ്ക്കുള്ള സംഗീത പുരസ്‌കാരവും കിട്ടിയിട്ടുണ്ടെന്ന് ഗൗരി കൂട്ടിച്ചേര്‍ത്തു.