സന്തോഷത്തില്‍ മതിമറന്ന് വാനമ്പാടിയിലെ അനുമോള്‍, തേടിയെത്തിയ ഭാഗ്യത്തെ കുറിച്ച് ഗൗരി പറയുന്നത് കേട്ടോ, ഞെട്ടി ആരാധകര്‍

1179

മലയാളി കുടുംബ സദസ്സുകളുടെ മുന്നിലേക്ക് നിരന്തരം സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ എത്തിക്കുന്ന ചാനല്‍ ആണ് ഏഷ്യാനെറ്റ്. പ്രേക്ഷക പ്രീതി നേടിയ നിരവധി സൂപ്പര്‍ സീരിയലുകളാണ് ചാനലില്‍ സംപ്രേഷണം ചെയ്തിട്ടുള്ളതും ഇപ്പോള്‍ സംപ്രേഷണം ചെയ്ത് കൊണ്ടിരിക്കുന്നതും.

Advertisements

നേരത്തെ ചാനലില്ഡ സംപ്രേഷണം ചെയ്തിരുന്നു സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്നു വാനമ്പാടി. ഈ പരമ്പരയിലെ അനുമോളെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രേക്ഷകര്‍ക്ക് അത്രകണ്ട് പ്രിയങ്കരിയാണ് ഗൗരി പി കൃഷ്ണ എന്ന താരം. വളരെ ചെറുപ്പത്തില്‍ തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയിട്ടുള്ള ഗൗരി വാനമ്പാടിയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്.

Also Read: മകളായി അഭിനയിച്ച കൃതി ഷെട്ടിക്ക് ഒപ്പം റൊമാൻസ് ചെയ്യാൻ സാധിക്കില്ല; നായികയെ മാറ്റാൻ പറഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി

ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതില്‍ ഉപരി താരം ഇപ്പോള്‍ അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോള്‍ ആയാണ്. അഭിനയവും പാട്ടും മാത്രമല്ല പഠനത്തിലും മിടുക്കിയായ ഗൗരി ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു വലിയ സന്തോഷവാര്‍ത്തയാണ് ഗൗരി ആരാധകരുമായി പങ്കുവെക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം കിട്ടിയെന്ന് പറയുകയാണ് ഗൗരി. റാണി എന്ന സിനിമയിലേക്കാണ് തന്നെ വിളിച്ചതെന്നും ചെറിയ റോളാണെന്നും ഗൗരി പറയുന്നു.

Also Read: പ്ലേ ബട്ടൺ കാത്തിരുന്ന ഗൗരിക്ക് കിട്ടിയത് ടെഡി ബിയർ! പ്രാങ്ക് വീഡിയോയിൽ കലിപ്പടിച്ച് താരം

എന്നാല്‍ തനിക്ക് ഒത്തിരി സന്തോഷമുള്ള കാര്യമാണത്. ചിത്രത്തില്‍ ഉര്‍വശിയാന്റിയുടെ ബാല്യകാലത്തെയാണ് താന്‍ അവതരിപ്പിച്ചതെന്നും ഗൗരി വ്യക്തമാക്കി. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

Advertisement