മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍. എന്റെ വിവാഹ നിശ്ചയത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകര്‍ക്ക് കാണിയ്ക്കും എന്ന് ഗൗരി കൃഷ്ണ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ തിരക്കില്‍ നിന്ന് തിരിയാന്‍ പോലും സമയമില്ലാത്ത അവസ്ഥയിലും എല്ലാം കൃത്യമായി കാണിയ്ക്കും എന്ന് പറഞ്ഞ ആ വാക്ക് നടി പാലിച്ചിരുന്നു.
നിശ്ചയത്തിന്റെ എല്ലാ ചടങ്ങുകളും ഗൗരി ഓരോ എപ്പിസോഡുകളായി തന്റെ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. വരന്റെ വീട്ടുകാര്‍ വരുന്നതും പുടവ കൈമാറുന്നതും, തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ കൊണ്ടു വന്ന പുടവ ധരിച്ച് വന്ന് മോതിരം മാറ്റുന്ന ചടങ്ങ് നടത്തുന്നതും എല്ലാ വീഡിയോയിലുണ്ട്.
Also Read: സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഞാൻ ആയിരുന്നു: വെളിപ്പെടുത്തലുമായി നിഷാന്ത് സാഗർ
ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്ന തിരക്കും, ഫോട്ടോ ഷൂട്ടും ഒക്കെയായി തിരക്കിട്ട് നില്‍ക്കുമ്പോഴും കാര്യങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പറയാന്‍ കാണിച്ച സാവകാശത്തെ ഗൗരി ഫാന്‍സ് കൈയ്യടിയോടെ സ്വീകരിച്ചിരുന്നു. ഗൗരിയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹ തീയ്യതി ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗൗരി. വളരെ വ്യത്യസ്തമായ രീതിയിലാണ് ഗൗരി തന്റെ വിവാഹതീയ്യതി പ്രഖ്യാപിച്ചത്. വിവാഹ സാരിയില്‍ വരന്റെയും വധുവിന്റെയും പേരും വിവാഹതീയ്യതിയും തുന്നിച്ചേര്‍ത്തത് കാണിച്ചുകൊണ്ടായിരുന്നു വിവാഹതിയ്യതി താരം പ്രഖ്യാപിച്ചത്.
ഈ മാസം 24നാണ് ഗൗരിയുടെ വിവാഹം. ഗൗരി അഭിനയിക്കുന്ന പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകനായ മനോജ് ആണ് ഗൗരിയുടെ വരന്‍. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.