സിനിമയില്‍ കത്തി നില്‍ക്കുമ്പോള്‍ ഡോക്ടറുമായി വിവാഹം, ഗോപികയെ ഇന്ന് ഇന്‍ഡസ്ട്രിയില്‍ കാണാത്തതിന്റെ കാരണം

135

ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഗോപിക. 2000ത്തിന്റെ തുടക്കത്തിലാണ് ഗോപിക സിനിമാലോകത്തേക്ക് വന്നത്. മലയാള സിനിമയില്‍ മാത്രമല്ല, തമിഴ് സിനിമയിലും കന്നടയിലും ഗോപിക തിളങ്ങിയിരുന്നു.

Advertisements

ഗേളി ആന്റോ എന്നായിരുന്നു ഗോപിയുടെ യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയ ശേഷമായിരുന്നു താരം പേര് മാറ്റിയത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന ഗോപികയെ കുറിച്ച് എന്നാല്‍ ഇന്ന് ഒരു വിവരവുമില്ല. പത്ത് വര്‍ഷത്തോളമായി സിനിമാമേഖലയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് താരം.

Also Read:മോഹൻലാലിന് വേണ്ടി ഡബ്ബ് ചെയ്ത മമ്മൂട്ടി; അപൂർവ്വമായി സംഭവിക്കുന്ന ആ കാര്യവും ഈ സിനിമയിലുണ്ട്!

നടി ഇന്ന് എവിടെയാണെന്നാണ് ആരാധകരൊന്നടങ്കം തിരക്കുന്നത്. മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയ നടന്മാര്‍ക്കൊപ്പമെല്ലാം ഗോപിക അഭിനയിച്ചിട്ടുണ്ട്. മോഡലിംഗിലൂടെയായിരുന്നു ഗോപിക സിനിമയിലെത്തിയത്.

സിനിമയില്‍ കത്തി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 2998ലാണ് ഗോപിക ഡോക്ടറായ അജിലേഷ് ചാക്കോയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഗോപിക വെറുതേ അല്ല ഭാര്യ രണ്ടാം ഭാഗത്തിലൂടെ തിരിച്ചെത്തിയിരുന്നു.

Also Read;‘എനിക്ക് പറ്റാത്ത സിനിമകൾ ചെയ്യാതിരിക്കാനുള്ള ചോയ്‌സ് ഉണ്ട്’; ചില സിനിമകൾ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി: നിഖില വിമൽ

എന്നാല്‍ സിനിമ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ ഗോപിക പിന്നെ അഭിനയലോകത്ത് നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് താരം സിനിമകളൊന്നും ചെയ്തിട്ടില്ല. ഇന്ന് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

Advertisement