‘മാളികപ്പുറം സിനിമയ്ക്ക് ഒരു പ്രൊപ്പഗണ്ട ഉണ്ടായിരുന്നു, അയ്യപ്പനുമായി ബന്ധപ്പെടുത്തി തന്നെ’; എന്നാൽ തിയറ്ററിൽ സംഭവിച്ചതിങ്ങനെ: നടി ഗായത്രി വർഷ

153

സിനിമാ രംഗത്ത് മീശ മാധവൻ എന്ന സിനിമയിലെ സരസു എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗായത്രി വർഷ. നടി മാത്രമല്ല സാംസ്‌കാരിക പ്രവർത്തകയുമാണ് താരം.

കുറച്ചുദിവസം മുൻപ് ഗായത്രി നടത്തിയ ഒരു പരാമർശം വലിയ ചർച്ചയായിരുന്നു. നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗമാണ് വൈറലായത്.

Advertisements

മലയാള സീരിയലിൽ പള്ളീലച്ചനോ മുസ്ലിം പശ്ചാത്തലമോ ഇല്ലെന്നും സീരിയലുകളുടെ ഉള്ളടക്കം വരെ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ് എന്നുമായിരുന്നു ഗായത്രി പ്രസംഗത്തിൽ പറഞ്ഞത്. സാംസ്‌കാരിക മേഖലയിലേക്കുള്ള സംഘപരിവാർ കടന്നുകയറ്റവും ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ ജാതീയതയും തുറന്നുപറഞ്ഞത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ALSO READ- ഞാൻ പറഞ്ഞത് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; അപകീർത്തികരമായ പരാമർശങ്ങൾ നടത്തി; നടി തൃഷയ്ക്ക് എതിരെ മാനനഷ്ടക്കേസ് നൽകി മൻസൂർ അലി ഖാൻ

പിന്നാലെ ഗായത്രിക്ക് എതിരെ സൈബർ ആക്രമണമടക്കം ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ നിലപാടുള്ള ഗായത്രി നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞവർഷം മലയാളത്തിൽ ഇറങ്ങി വലിയ വിജയമായി മാറിയ മാളികപ്പുറം എന്ന സിനിമയെക്കുറിച്ചാണ് ഗായത്രി സംസാരിക്കുന്നത്. മാളികപ്പുറം എങ്ങനെയാണ് ഇത്ര വലിയ വിജയമായതെന്ന് ഗായത്രി ചോദിക്കുകയാണ്.

ALSO READ- ‘അമ്മയ്ക്ക് വേണ്ടി മഞ്ജു ചെയ്തത് ചെറിയ കാര്യമല്ല’; അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലെ ഒരു മകൾ വേണം: നടി ജീജ പറയുന്നത് കേട്ടോ

ആ സിനിമയ്ക്ക് അയ്യപ്പനുമായി ബന്ധപ്പെടുത്തി ഒരു പ്രൊപ്പഗണ്ട ഉണ്ടായിരുന്നു. എന്നാൽ സിനിമ തിയേറ്ററിൽ ചെന്ന് കണ്ടപ്പോൾ അതൊരു സാധാരണ ചിത്രം മാത്രമായിരുന്നുവെന്നും താരം സൈന സൗത്ത് പ്ലസിനോട് പറഞ്ഞു.

ഗായത്രിയുടെ വാക്കുകൾ ഇങ്ങനെ: ‘മാളികപ്പുറം മലയാളികൾക്കിടയിൽ വളരെ ചർച്ച ചെയ്ത ഒരു സിനിമയാണ്. അത് വലിയ രീതിയിൽ ഹിറ്റായ ഒരു സിനിമയായിരുന്നു. മാളികപ്പുറം എങ്ങനെയാണ് ഇത്ര വലിയ വിജയമായത്. ആ സിനിമയ്ക്ക് ഒരു പ്രൊപ്പഗണ്ട ഉണ്ടായിരുന്നു. അയ്യപ്പനുമായി ബന്ധപ്പെടുത്തി തന്നെ ഒരു പ്രൊപ്പഗണ്ട വന്നു.’

‘എന്നാൽ സിനിമ തിയേറ്ററിൽ ചെന്ന് കണ്ടപ്പോൾ ഇതൊന്നും ഇല്ലായിരുന്നു.അതൊരു സാധാരണ സിനിമ ആയിരുന്നു. നമ്മൾ എല്ലാവരും മനസിലാക്കുന്നത് നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ്.’

‘നമ്മുടെ ഇഷ്ടങ്ങൾക്ക് അല്ലാതെയും ഒരു സംസ്‌കാരികത ഇവിടെ ഉണ്ടെന്ന് പറഞ്ഞതാണ് എന്നെ ഉൾക്കൊള്ളാൻ ആളുകൾക്ക് ഇപ്പോൾ ബുദ്ധിമുട്ട് തോന്നുന്നത്’- എന്നും ഗായത്രി വർഷ പറയുന്നു.

Advertisement