ആ സിനിമയ്ക്ക് വേണ്ടി തെലുങ്ക് പഠിച്ച് തൃശ്ശൂര്‍ ശൈലിയില്‍ പറഞ്ഞ് കൈയ്യടി നേടി, പക്ഷേ സിനിമയില്‍ അഭിനയിച്ചാല്‍ അച്ഛന്‍ മരിക്കുന്നുമെന്ന് വരെ പറഞ്ഞു, ഗായത്രി സുരേഷ് പറയുന്നു

151

ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂട മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്.

Advertisements

മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഈ ചിത്രത്തിന്റെ ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു.

Also Read: രാവിലെ കുളിച്ച് ഈറനുടുത്ത് തുളസിക്കതിര് ചൂടി ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴണം, എന്റെ ആഗ്രഹം അതാണ്, പറ്റില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശം, തുറന്നടിച്ച് സ്വാസിക

മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷയിലും താരം അഭിനയിച്ചു. 2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് . ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഗായത്രി.

ഗായത്രിയുടെ ഒരു തെലുങ്ക് ചിത്രം അടുത്തിടെ ഒടിടി റിലീസ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ട്രോളുകള്‍ ഉയര്‍ന്നത്. ഈ സിനിമയില്‍ നടി തന്നെയായിരുന്നു ഡബ്ബ് ചെയ്തത്. തൃശ്ശൂര്‍ സ്ലാങ്ങിലായിരുന്നു ഗായത്രി തെലുങ്ക് സംസാരിച്ചത്.

Also Read: പപ്പയുടെ വീഡിയോക്ക് താഴെ വന്ന മോശം കമന്റുകള്‍ അമ്മയെ ഒത്തിരി വേദനിപ്പിച്ചു, ഇങ്ങനെയൊക്കെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്, പൊട്ടിത്തെറിച്ച് പാര്‍വതി

സിനിമയക്ക് വേണ്ടി താന്‍ തെലുങ്ക് പഠിച്ചു. നമ്മുടെ തൃശ്ശൂര്‍ ശൈലിയിലായിരുന്നു തെലുങ്ക് പറഞ്ഞതെന്നും അതവര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നും തന്റെ സ്ലാങ് വേറെ ഒരാളെ വെച്ച് ഡബ്ബ് ചെയ്തപ്പോള്‍ കിട്ടുന്നുണ്ടായിരുന്നില്ലെന്നും പൂര്‍ണത വരണമെങ്കില്‍ സ്വന്തമായി ഡബ്ബ് ചെയ്യണമെന്നും ഗായത്രി പറയുന്നു.

ഇതായിരുന്നു ട്രോളന്മാര്‍ ഏറ്റെടുത്തത്. അതേസമയം, താന്‍ സിനിമയിലേക്ക് വരുന്നതിന് കുടുംബത്തില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നുവെന്നും ആര്‍ക്കും താത്പര്യമില്ലായിരുന്നുവെന്നും സിനിമയിലേക്ക് വന്നാല്‍ അച്ഛന്‍ മരിക്കുമെന്നായിരുന്നു പറഞ്ഞതെന്നും ഗായത്രി പറഞ്ഞ

Advertisement