വളരെ കുറച്ച് സിനിമകളിലേ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും മലയാളി മനസ്സില്‍ തങ്ങി നില്‍ക്കുന്ന മുഖമാണ് നടി ഗൗതമി നായരുടേത്. മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യസിനിമയായ സെക്കന്‍ഡ് ഷോ തന്നെയായിരുന്നു ഗൗതമി നായരുടെ ആദ്യ സിനിമ.
പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയില്‍ തമിഴ് പെണ്‍കുട്ടിയുടെ വേഷം കൈകാര്യം ചെയ്തു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ന് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം.
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹബന്ധം അധികകാലം നീണ്ടില്ല. അടുത്തിടെയായിരുന്നു ഇരുവരും വിവാഹമോചിതരായത്. ഇപ്പോഴിതാ ഇതേപ്പറ്റി സംസാരിക്കുകയാണ് ഗൗതമി.
താന്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ താന്‍ ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യം സിനിമാമേഖലയില്‍ ഉള്ളവര്‍ക്ക് അറിയില്ലെന്നും അതേപോലെ തന്നെ താനും ശ്രീനാഥും വേര്‍പിരിഞ്ഞതും പലരും അറിഞ്ഞിട്ടില്ലെന്നും ഗൗതമി പറയുന്നു.
ഇക്കാര്യം ഒരു വാര്‍ത്തയായി വരുന്നത് തനിക്ക് താത്പര്യമില്ല. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചര്‍ച്ച ചെയ്യുന്നത് തനിക്ക് ഇഷ്ടമി്‌ല്ലെന്നും വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും ഗൗതമി വ്യക്തമാക്കി.
രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. ഇന്ന് രണ്ടാളും ഹാപ്പിയാണെന്നും തങ്ങള്‍ വേര്‍പിരിയുകയാണെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചത് നിങ്ങള്‍ തമ്മില്‍ പ്രശ്‌നമൊന്നുമില്ലല്ലോ പിന്നെന്തിനാണ് പിരിയുന്നതെന്നായിരുന്നുവെന്നും ഗൗതമി പറയുന്നു.
പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ തങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ചേരാതെയായി എന്നും ഒരുമിച്ച് പോകാന്‍ ഒത്തിരി ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നും ഇങ്ങനെ മുന്നോട്ട് പോകേണ്ട കാര്യമില്ലെന്ന് തോന്നിയപ്പോഴായിരുന്നു വിവാഹമോചനം എന്നും ഗൗതമി പറയുന്നു.