വ്യാജ രേഖകൾ ഉപയോഗിച്ച് 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തു; ഗൗതമിയുടെ പരാതിയിൽ പ്രതികൾ കുന്നംകുളത്ത് വെച്ച് പിടിയിൽ

106

നടി ഗൗതമി മലയാളികൾക്ക് ഏറെ സുപരിചിതയാണ്. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിയ ഗൗതമിക്ക് ആരാധകരേറെയായിരുന്നു. ഇപ്പോഴിതാ ഗൗതമി കോടികളുടെ തട്ടിപ്പിനിരയായെന്നുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്.

വ്യാജരേഖകൾ ഉപയോഗിച്ച് ബിൽഡർ അളകപ്പനും ഭാര്യയും ചേർന്ന് തന്റെ 25കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഇപ്പോഴിതാ താരം നീതിയിലേക്കുള്ള പാതയിലാണ്.

Advertisements

നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയിൽ മുഖ്യ പ്രതികളെ കുന്നംകുളത്ത് വെച്ച് പിടികൂടി. അളഗപ്പൻ, ഭാര്യ നാച്ചൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്.

ALSO READ- നേരിന് വിലക്കില്ല , ഹര്‍ജിക്കാരന്റെ ആരോപണങ്ങള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും

കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഒളിവിൽ കഴിയുക ആയിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു.

പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഒളിവിടം ഒരുക്കാൻ ഒത്താശ ചെയ്തതെന്നാണ് വിവരം. പവർ ഓഫ് അറ്റോണിയുടെ മറവിൽ സ്വത്ത് തട്ടിയെന്നായിരുന്നു ഗൗതമിയുടെ പരാതി. കൂടാതെ, തന്നെയും മകളെയും തട്ടിപ്പ് നടത്തിയ ആൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും താരം പരാതിയിൽ പറഞ്ഞിരുന്നു.

ഏതാനും ചില സാമ്പത്തിക ആവശ്യങ്ങൾക്ക് വേണ്ടി തന്റെ പേരിലുള്ള 46 ഏക്കർ ഭൂമി വിൽക്കാനായി തീരുമാനിച്ചിരുന്നു. അളഗപ്പനും ഭാര്യയും ആ സ്ഥലം വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും ആ വിശ്വാസത്തില് പവർ ഓഫ് അറ്റോണി നൽകിയിരുന്നുവെന്നും ഗൗതമി നൽകിയ പരാതിയിൽ പറയുന്നു.

ALSO READ-ലിയോയെ വെട്ടിക്കുമോ സലാര്‍; പ്രഭാസ് ചിത്രം നാളെ പ്രേക്ഷകരിലേക്ക്

എന്നാൽ അവർ തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖകൾ ചമച്ചും തന്റെ 25 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്തു. അളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകളിൽ നിന്നും തനിക്കും മകൾക്കും വധഭീഷണിയുണ്ടെന്നും സുബ്ബലക്ഷ്മിയുടെ പഠനത്തെ ഇത് കാര്യമായി ബാധിക്കുന്നുണ്ടെന്നും ഗൗതമി ആരോപിച്ചിരുന്നു.

25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പൻ സ്വന്തം കുടുംബാംഗങ്ങളുടെ പേരിലേക്ക് മാറ്റിയെന്നും 5.96 കോടി രൂപാ ഗൗതമിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തുവെന്നുമാണ് പരാതി.

നവംബർ 11ന് ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ് എടുത്തിരുന്നു. ചെന്നൈ പൊലീസ് കമ്മിഷണർക്കായിരുന്നു പരാതി. ശ്രീപെരുംപുതൂരിൽ ഉൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും മകളും വധഭീഷണി നേരിടുകയാണെന്നും ഗൗതമി പരാതിയിൽ പറഞ്ഞിരുന്നു.

വ്യാജ രേഖകളും തന്റെ ഒപ്പും ഉപയോഗിച്ച് അവർ 25 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്തിരിക്കുകയാണ് ചെയ്തത്. ബാങ്ക് ഇടപാടുകൾ പരിശോധിച്ചത് പ്രകാരം നാല് തട്ടിപ്പുകളാണ് നടന്നത്. 20 വർഷമായി അംഗമായ ബിജെപിയിൽ നിന്നും ഈ വിഷയത്തിൽ പിന്തുണ ലഭിക്കാത്തതിനാൽ താരം പാർട്ടി വിട്ടിരുന്നു.

Advertisement