അച്ഛനാണ് പാട്ട് പഠിപ്പിച്ചത്, എന്റെ മൂന്നാമത്തെ വയസ്സിലായിരുന്നു വാഹാനാപകടത്തില്‍ അച്ഛന്‍ മരിച്ചത്, വേദനയോടെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് വാനമ്പാടിയിലെ അനുമോള്‍

273

കുട്ടിത്താരമായി ആരാധകരുടെ മനം കവര്‍ന്ന വാനമ്പാടിയിലെ അനുമോള്‍ എന്ന ഗൗരി പ്രകാശ് ഇപ്പോള്‍ ടീനേജുകാരിയായിരിക്കുകയാണ്. ഒട്ടേറെ ആരാധകരുണ്ട് ഗൗരിക്ക്. ഗൗരിയുടെ നിഷ്‌കളങ്കമായ ചിരിയും ഓമനത്തവും ഐശ്വര്യവും തുളുമ്പുന്ന മുഖവും എല്ലാം കുടുംബപ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേക്കേറിയിട്ട് കുറച്ചു നാളുകളായി.

Advertisements

വാനമ്പാടി എന്ന ജനപ്രിയ പരമ്പരയില്‍ അനുമോള്‍ വളരെയേറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. താരത്തിന്റേത് ഗംഭീര അഭിനയ പ്രകടനം ആയിരുന്നു സീരിയലില്‍. നടന്‍ മോഹന്‍കുമാറിന്റെ കഥാപാത്രത്തിന് വിവാഹത്തിന് മുന്‍പ് ഒരു പ്രണയം ഉണ്ടായിരുന്നു.

Also Read: അര്‍ണവുമായി പ്രണയം, അന്‍ഷിതയ്‌ക്കെതിരെ തെളിവുകള്‍ നിരത്തി അര്‍ണവിന്റെ ഭാര്യയും സുഹൃത്തുക്കളും, സംഭവം സത്യമാണോ എന്ന് സംശയിച്ച് ആരാധകര്‍

അതില്‍ നിന്നും ജനിച്ച കുട്ടിയാണ് അനുമോള്‍. പിന്നീട് ഇരുവരും കണ്ടുമുട്ടുകയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം. സീരിയലില്‍ സംഗീത വാസനയുള്ള കുട്ടിയായി എത്തിയ ഗൗരി തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ഗായികയായി തിളങ്ങുന്നുണ്ട്.

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന നാടക പുരസ്‌കാരം ഈ കൊച്ചു മിടുക്കി നേടി. ഗൗരിയുടെ ഈ നേട്ടങ്ങള്‍ കാണുവാന്‍ സാധിക്കാതെ വിധിയുടെ ക്രൂരതയ്ക്ക് കീഴടങ്ങുകയായിരുന്നു ഗൗരിയുടെ അച്ഛന്‍. ഒരു അപകടത്തിലാണ് അച്ഛന്‍ മരിച്ചു പോയത്.

ഗൗരിയെയും കുടുംബത്തെയും അച്ഛന്റെ വേര്‍പ്പാട് ഒരുപാട് തളര്‍ത്തിയിരുന്നു. പുതിയതായി തുടങ്ങിയ യൂട്യൂബ് ചാനലിലെ ആദ്യ വീഡിയോയില്‍ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി. ഗൗരിയുടെ പിതാവ് പ്രകാശ് കൃഷ്ണന്‍ പ്രശസ്ത ഗിത്താറിസ്റ്റും ഗായകനും ആയിരുന്നു.

Also read: ഗര്‍ഭിണികള്‍ തറയില്‍ ഇരിക്കുന്നത് പ്രശ്‌നമാണെന്നൊക്കെ പറയുന്നത് വെറുതെയാണ്, ഒരു കുഴപ്പവുമില്ല, ഗര്‍ഭകാലത്തെ അനുഭവം തുറന്നുപറഞ്ഞ് മൃദുല

സംഗീതത്തില്‍ തന്റെ ഗുരു അച്ഛനായിരുന്നുവെന്നും താന്‍ ഒന്നര വയസ്സിലാണ് ആദ്യമായി മൂളി തുടങ്ങിയത് എന്നാണ് അമ്മ പറയുന്നതെന്നും ഗൗരി പറയുന്നു. എന്നാല്‍ തനിക്ക് അച്ഛനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഒന്നും ഓര്‍മ്മയില്ലെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.

ഓര്‍മ്മയിലുള്ള കാര്യങ്ങള്‍ ഗൗരി തുറന്നുപറയുകയും ചെയ്യുന്നുണ്ട്. അച്ഛനൊപ്പം മൂകാംബികയില്‍ പോയതും തന്നെ എഴുത്തിനിരുത്തിയതും അവിടെ വെച്ചായിരുന്നു സംഗീതത്തിന് താളം പിടിച്ച് അച്ഛന്‍ തനിക്ക് പാട്ട് പഠിപ്പിച്ചതെന്നും ഗൗരി ഓര്‍ക്കുന്നു.

Advertisement