ജനിച്ചത് ദരിദ്രകുടുംബത്തില്‍, ഇപ്പോഴും സ്വന്തമായി വീടില്ല, എല്ലാ സിനിമാതാരങ്ങളും സമ്പന്നരല്ലെന്ന് നടി ഫാത്തിമ സന ശൈഖ്

159

സിനിമാതാരങ്ങളെല്ലാം വളരെ സമ്പന്നരാണ് എന്നാണ് പലരും വിചാരിക്കുന്നത്. അവരുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ കണ്ടാല്‍ ആഡംബര ജീവിതമാണ് പലരും നയിക്കുന്നതെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

Advertisements

എന്നാല്‍ പ്രേക്ഷകരുടെ അത്തരം ധാരണകളെല്ലാം തെറ്റാണ്. തന്റെ ജീവിതാനുഭവം തുറന്നുപറഞ്ഞുകൊണ്ട് പ്രമുഖ നടി ഫാത്തിമ സന ശൈഖ് ആണ് ഇക്കാര്യം വ്യക്തമാക്കി തരുന്നത്. താന്‍ ഇപ്പോഴും വാടക വീട്ടിലാണ് താമസമെന്ന് നടി പറയുന്നു.

Also Read: നേരിട്ടത് ഒത്തിരി കളിയാക്കലുകളും വിമര്‍ശനങ്ങളും, റിമി ടോമിയെ മാറ്റിയത് ജീവിതത്തില്‍ വിജയിച്ച് കാണിക്കണമെന്ന വാശി, വൈറലായി പുതി വീഡിയോ

തന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമൊന്നും അവസാനിച്ചിട്ടില്ല. സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും ഇതുവരെ സ്വന്തമായി വീടില്ലെന്നും പഴയ ജീവിതത്തില്‍ നിന്നും പുരോഗതി ഉണ്ടെങ്കിലും ജീവിതം മെച്ചപ്പെട്ട നിലയില്‍ എത്തിയില്ലെന്നും താരം പറയുന്നു.

തനിക്ക് ഒത്തിരി സന്തോഷം തോന്നുന്ന കാര്യമാണ് അഭിനയം. അഭിനേത്രിയായതില്‍ സന്തോഷം തോന്നുന്നുവെന്നും എപ്പോഴും മികച്ച അവസരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് താന്‍ ശ്രമിക്കുന്നതെന്നും അതിനായി പൊരുതണമെന്നും സന പറയുന്നു.

Also Read: വിജയിക്കൊപ്പമുള്ള ആ ചിത്രമാണ് ഏറ്റവും ഇഷ്ടമില്ലാത്തത്, ഒരിക്കലും കാണാന്‍ തോന്നാറില്ല, വെളിപ്പെടുത്തലുമായി തമന്ന

ആമിര്‍ ഖാനൊപ്പം ദംഗല്‍ എന്ന ചിത്രത്തില്‍ ഫാത്തിമ അഭിനയിച്ചിരുന്നു. ആമിര്‍ഖാനെ കുറിച്ച് സന പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. വ്യത്യസ്തമായ സിനിമകളാണ് ആമിര്‍ ഖാന്‍ ചെയ്യുന്നതെന്നും തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു.

Advertisement