വീടിന് ചെലവായത് 1.5 ലക്ഷം മാത്രം, കറന്റില്ലാതെ കഴിഞ്ഞത് 5വര്‍ഷത്തോളം, നടി എസ്തര്‍ അനിലിന്റെ വീട്ടുവിശേഷങ്ങള്‍ വൈറല്‍

1151

ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സുകളില്‍ ഇടംപിടിച്ചിട്ടുള്ള ഒരുപാട് പേരുണ്ട്. സിനിമയില്‍ അവര്‍ നായകനായോ നായികയായോ ഒക്കെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് മലയാളി പ്രേക്ഷകരില്‍ പലരും.

esther-cov

Advertisements

അത്തരത്തില്‍ മലയാള സിനിമാ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍ അനില്‍. മലയാള സിനിമയിലെ ആദ്യത്തെ അന്‍പത് കോടി ചിത്രമായ താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലൂടെ എത്തി കൈയ്യടി നേടിയ താരമാണ് എസ്തര്‍.

Also Read: ആ സിനിമയില്‍ എനിക്ക് ട്രോള്‍ കുറഞ്ഞത് ഉണ്ണിമുകുന്ദനുള്ളത് കൊണ്ട്, ഇപ്പോഴും കാണുമ്പോള്‍ അതേപ്പറ്റി പറയും, തുറന്നുപറഞ്ഞ് നിഖില വിമല്‍

ഇന്ന് നായികയായി താരം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും ഏറെ സജീവമാണ് എസ്തര്‍. തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ എസ്തറിന്റെ ഹോംടൂര്‍ വീഡിയോയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഹൈന്‍ഡ്വുഡാണ് എസ്തറിന്റെ ഹോംടൂര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. വയനാട്ടിലാണ് എസ്തറിന്റെ വീട്. ഒരു ഹോംസ്‌റ്റേ പോലെയാണ് വീട് ഒരുക്കിയിരിക്കുന്നത്.

Also Read: വര്‍ക്കിനെ വിമര്‍ശിക്കാം, പക്ഷേ വ്യക്തിപരമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല, ഭാവന പറയുന്നു

എസ്തറിന്റെ ചെറുപ്പകാലത്താണ് വീട് പണിതത്. വളരെ കുറച്ച് പണം ചെലവാക്കി നിര്‍മ്മിച്ച വീടിന് ചുറ്റും കാപ്പിത്തോട്ടമാണ്. ഇപ്പോള്‍ കൊച്ചിയിലാണ് എസ്തറും കുടുംബവും താമസിക്കുന്നത്. അതിനാല്‍ ഹോംസ്‌റ്റേക്ക് നല്‍കിയിരിക്കുകയാണ് വീട്. ഗസ്റ്റുകളൊന്നുമില്ലാത്ത സമയത്ത് താരവും കുടുംബവും ഇവിടേക്ക് എത്താറുണ്ട്.

Advertisement