മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് നായകനായ വിമാനം എന്നി സിനിമയില്‍ നായികയായി വെള്ളിത്തിരയിലേക്ക് അരങ്ങേറിയ താരമാണ് നടി ദുര്‍ഗാ കൃഷ്ണ. പിനന്നീട് ഒരുപിടി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത നടിക്ക് ആരാധകരും ഏറെയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗാ കൃഷ്ണ.
വളരെ ചുരിങ്ങിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടി കൂടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു.
കോഴിക്കോടാണ് ദുര്‍ഗയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്. കാമുകനായ അര്‍ജുന്‍ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ ദുര്‍ഗ താരരാജാവ് മോഹന്‍ ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തനിക്ക് മോഹന്‍ലാലിനോട് ശരിക്കും ആരാധനയാണെന്ന് ദുര്‍ഗ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കുടുക്ക് എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് താരം അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയത്. കുഞ്ഞു നാള്‍ മുതല്‍ താന്‍ കടുത്ത മോഹന്‍ലാല്‍ ആരാധിക ആയിരുന്നെന്ന് ദുര്‍ഗ പറയുന്നു.
Also Read: ഒടുവില്‍ പ്രണയിനിയെ വെളിപ്പെടുത്തി നൂബിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ വൈറല്‍
ആദ്യമായി ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ മുതല്‍ താന്‍ അദ്ദേഹത്തിന് മെസേജ് അയക്കാറുണ്ടായിരുന്നു എന്നും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു ലാലേട്ടനെ നേരില്‍ ഒരു തവണയെങ്കിലും കാണണമെന്നതെന്നും നടി തുറന്നുപറഞ്ഞു.
‘കുറെ നാളായി ഏട്ടനെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞാന്‍ ഏട്ടന്‍ ഉള്ള ഇന്‍ഡസ്ട്രിയില്‍ വരെ എത്തിയിട്ടുണ്ട് വൈകാതെ ഞാന്‍ കാണുമെന്നൊക്കെ പറഞ്ഞുകൊണ്ടായിരുന്നു അത്. അതിന് കൃത്യം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ലാലേട്ടനെ കണ്ടു. അമ്മയുടെ ഷോയ്ക്കായുള്ള പ്രാക്ടീസിന് ഇടയില്‍ ആയിരുന്നു. കണ്ടപ്പോള്‍ ഞാന്‍ ഇതൊക്കെ പറഞ്ഞു, മെസേജ് ഒക്കെ കാണിച്ചു കൊടുത്തു.” എന്നും നടി പറയുന്നു.
നേരില്‍ കാണണമെന്ന് ആഗ്രഹിച്ച ഞാന്‍ ഇപ്പോള്‍ ഏട്ടനൊപ്പം സിനിമ ചെയ്യുകയാണ്. പണ്ട് ലാലേട്ടനെ കാണാന്‍ ആഗ്രഹിച്ച് പണ്ട് ഞാന്‍ കുറെ പരിപാടികള്‍ക്ക് ഒക്കെ പോയിട്ടുണ്ട് അന്നൊന്നും കാണാന്‍ പറ്റിയില്ലെന്നും നടി പറയുന്നു.