തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താര സുന്ദരിയാണ് നടി ദിവ്യ ഉണ്ണി. ഒരുപിടി നല്ല വേഷങ്ങള്‍ മലയാളത്തില്‍ സമ്മാനിച്ച നടി കൂടിയാണ് ദിവ്യ ഉണ്ണി. ജനപ്രിയ നായകന്‍ ദിലീപ് നായകനായ കല്യാണ സൗഗന്ധികം എന്ന ചിത്രത്തില്‍ നായികയായി എത്തിയതായിരുന്നു താരം .
പിന്നീട് മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി തിളങ്ങിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുന്‍നിര നായകന്മാരുടെ എല്ലാം നായികയായി വേഷമിട്ടിട്ടുള്ള ദിവ്യ ഉണ്ണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതില്‍ എറെ സിനിമ കളില്‍ അഭിനയിച്ചിട്ടുണ്ട്.
വിവാഹത്തിന് ശേഷം സിനിമ വിട്ട താരം ഇപ്പോള്‍ അമേരിക്കയില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദ ട്രൂത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവമാണ് താരം തുറന്നുപറഞ്ഞത്.
സിനിമയില്‍ നോമ്പെടുത്തുകൊണ്ടാണ് മമ്മൂട്ടി 10 12 പേജുകളുള്ള ഡയലോഗ് പറഞ്ഞതെന്ന് താരം പറയുന്നു.മറ്റുള്ളവരെല്ലാം ഇടക്കിടെ ഭക്ഷണം കഴിക്കാന്‍ പോകുന്നുണ്ടായിരുന്നു, എന്നാല്‍ അദ്ദേഹം ഇരുന്ന് ഡയലോഗ് പഠിക്കുകയായിരുന്നുവെന്നും നമ്മള്‍ ഏത് സിറ്റുവേഷനിലൂടെ പോകുമ്പോഴും അഭിനയിക്കേണ്ടി വരുമെന്നും താരം പറയുന്നു.
നോമ്പെടുത്തുകൊണ്ട് ഡയലോഗ് പഠിക്കുന്നത് അദ്ദേഹത്തിന് ഒരു പ്രശ്‌നമല്ലായിരുന്നു. എ്ന്നാല്‍ നമ്മള്‍ അങ്ങനെയല്ല, ഇടക്കിടെ ഭക്ഷണം കഴിച്ചു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പലതും ത്യജിക്കാന്‍ നമ്മള്‍ തയ്യാറാവണമെന്നും അതൊന്നും വല്യ പ്രശ്‌നമായിരിക്കില്ലെന്ന് തോന്നുന്നുവെന്നും താരം പറയുന്നു.